വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി ഇനി മുതൽ സദു അലിയൂർ ആർട്ട് ഗാലറി എന്ന നാമത്തിൽ അറിയപ്പെടും – ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ

0
263

അകാലത്തിൻ അണഞ്ഞുപോയ അനശ്വര ചിത്രകാരൻ സദു അലിയൂരിനെ ഇന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അനുസ്മരിച്ചു. ആദരണീയ അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹു: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയതു. വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി ഇനി മുതൽ സദു അലിയൂർ ആർട്ട് ഗാലറിയെന്ന നാമത്തിൽ അറിയപ്പെടും എന്ന് ഉദ്ഘാടനഭാഷണത്തിൽ അറിയിച്ചു . അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ സംരക്ഷിച്ച് സൂക്ഷിക്കാനും, സദു അലിയൂരിന്റെ പേരിൽ അഖില കേരള ചിത്രകലാ മത്സരം നടത്താനും ഉദ്ദേശിക്കുന്നു. ഈ മൂന്ന് സുപ്രധാന തീരുമാനങ്ങളും ഉടനെ ഭരണ സമിതി ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്കിലൊതിങ്ങിയ അനുസ്മരണമല്ല പ്രവർത്തിയിലൂടെയുള്ള അനുസ്മരണത്തിലാണ് താൻ പ്രധാന്യം നൽകുന്നതെന്ന് അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ശ്രീ കെ വി സജയ് അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, കലാകാരൻമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, അദ്ദേഹത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കളും മറ്റ് സുമനസ്സുകളും ഒത്ത് ചേർന്ന് ചടങ്ങ് ധന്യമാക്കി.

sadhu aliyur art gallery

LEAVE A REPLY

Please enter your comment!
Please enter your name here