സബർമതി സംഗീത പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്

0
203
vidyadharan-master

കോഴിക്കോട്: സബർമതി കെ രാഘവൻ സ്മാരക രണ്ടാമത് സംഗീത പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകുമെന്ന്  വി.ടി.മുരളി പത്രസമ്മേളനത്തിൽ പറഞ്ഞു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

പേരാമ്പ്ര ചെറുവണ്ണൂരിലെ സബർമതി സ്റ്റഡി ആന്റ് റിസർച്ച് സെന്റർ ഫോർ ആർട്ട്സ് ആന്റ് കൾച്ചർ ആണ് അവാർഡ് നൽകുന്നത്. ഒക്ടോബർ ആറിന് സബർമതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീക്ക് അഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here