മേപ്പയ്യൂര്‍: സംഗീതവും ചിത്രകലയും നൃത്തവും ഉള്‍പെടെ ലളിത കലയുടെ അഭ്യാസത്തിന് ഒരു അന്തര്‍ദേശീയ കേന്ദ്രം എന്ന ഉദ്ദേശത്തോടെ സബര്‍മതി സബര്‍മതി കലാ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം മേപ്പയ്യൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലയുടെ നവസാധ്യതകളെ പരിചയപെടുത്താനും അവ നവീകരിക്കാനും സബര്‍മതി ശ്രമിക്കുന്നു. പ്രഗല്‍ഭരായ ഗുരുനാഥന്മാരും സംഘാടകരുമാണ് സബര്‍മതിക്ക് ഉള്ളത്.
ഡിസംബര്‍ 22 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സബര്‍മതി നാടിനായി സമര്‍പ്പിച്ചു. തുടർന്ന് സംഗീതകച്ചേരിയും നൃത്താര്‍ച്ചനയും ഗാനസന്ധ്യയും നടന്നു. ശനി, ഞായര്‍ ദിവസങ്ങില്‍ ഭജന്‍സ്, യോഗാ പ്രദര്‍ശനം, ബാവുള്‍ സംഗീതം തുടങ്ങി വ്യതസ്ത പരിപാടികള്‍ നടന്നു.
കര്‍ണ്ണാടക സംഗീതം (വായ്പ്പാട്ട്, വയലിന്‍, വീണ, ഫ്ലൂട്ട്, മൃദംഗം), ചെണ്ട,കഥകളി സംഗീതം, ഹിന്ദുസ്ഥാനി സംഗീതം ( വായ്പ്പാട്ട്, തബല, ഹാര്‍മോണിയം, സിത്താര്‍), ക്ലാസിക്കല്‍ നൃത്തം ( കഥകളി, കുച്ചുപുടി, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം) , കീബോര്‍ഡ്, ഗിറ്റാര്‍, ജാസ്ഡ്രം, വെസ്റ്റേണ്‍, ചിത്ര രചന, സൌണ്ട് എഞ്ചിനീയറിംഗ്, യോഗ തുടങ്ങിയ നിരവധി കോഴ്സുകള്‍ സബര്‍മതി കലാകാരന്‍മാര്‍ക്കായി നല്‍കുന്നു.