കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്‌നി സ്വപ്‌ന. തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ആകാശവാണിക്കു പരാതി നല്‍കിയതായി റോഷ്‌നി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
https://m.facebook.com/story.php?story_fbid=2494409423944122&id=100001252673493&sfnsn=xwmo
ആകാശവാണിയില്‍ നിന്നുള്ള ക്ഷണത്തെത്തുടര്‍ന്നാണു കവിത വായിക്കാന്‍ ചെന്നതെന്ന് റോഷ്‌നി പറയുന്നു. സ്റ്റുഡിയോയില്‍ റെക്കോഡിങ് പുരോഗമിക്കുന്നതിനിടെയാണ് ഒരുദ്യോഗസ്ഥ വന്ന് വായന നിര്‍ത്താന്‍ പറഞ്ഞതെന്ന് അവര്‍ പോസ്റ്റില്‍ ആരോപിച്ചു.
അവര്‍ പറഞ്ഞതും ചെയ്തതും ഒരു സ്ത്രീയെന്ന നിലയില്‍ ഉപരിയായി ഒരു കവിയെന്ന നിലയില്‍ എന്റെ ക്രെഡിബിലിറ്റിയെ മൊത്തം അപമാനിക്കും വിധമായിരുന്നു’ എന്ന് അവര്‍ പറഞ്ഞു. സ്‌റ്റേഷന്‍ ഡയറക്ടറായ അശ്വതിയാണ് തന്നെ അപമാനിച്ചതെന്ന് റോഷ്‌നി വ്യക്തമാക്കി. തനിക്ക് വര്‍ഷങ്ങളായി ആകാശവാണിയുമായി ബന്ധമുണ്ടെന്നും ഈ പ്രവൃത്തി തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്നി സ്വപ്ന ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.