തെറുതി

0
373
robin eyuthupura

കവിത
റോബിൻ എഴുത്തുപുര

പെരമേയുന്നൊരു കാലത്ത്
തെറുതിയും
തെറുതീടാങ്ങളമാരും
ചെണ്ടക്കപ്പേം വെള്ളോംകൊണ്ട്
മേടുകേറാൻ പോയി.

ആളോളം പൊക്കത്തിൽ
അരയോളം പൊക്കത്തിൽ
ആണൊന്ന് ആൺരണ്ട് ….പുല്ലളന്നു.

പിന്നെ കല്ലേലിരുന്ന്
മുറുക്കിച്ചെമപ്പിച്ച്
കാടും ചെമപ്പിച്ച്
ചെത്തിച്ചെത്തി
വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട്
മൂവന്തിയായപ്പോൾ മേടിറങ്ങി.

ആനച്ചെത്തം
പൂച്ചച്ചുവട് തെറുതിക്ക്
പോത്തൊതുക്കം
നായച്ചുവട് തെറുതിക്ക്
കരടിപ്പതുക്കം
മാൻചുവട് തെറുതിക്ക് .

ആയിലയീയിലയിരുളില
തലകുത്തി തലകുത്തി മറുത
ആയിലയീയിലയിരുളില
മടവെട്ടി മടവെട്ടി മായൻ ….

പിന്നെപ്പറയണോ
തെറുതീടെ കാര്യം..!

തലയാട്ടി തലയാട്ടി തെറിപ്പടക്കം
മുടിയാട്ടി മുലയാട്ടി തെറിപ്പെരുക്കം ….


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here