നൃത്തവിസ്മയം ഒരുക്കി റിതുബിനോയി

0
713

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കിയ റിതു ബിനോയിയുടെ ഭരതനാട്യം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറി. 2007 ലെ കേരള സർവ്വകലാശാല കലാതിലകമായിരുന്ന റിതു ബിനോയ് ഭരതനാട്യ നൃത്ത രംഗത്തെ പ്രമുഖ സാന്നിദ്ധ്യമാണ്. ദൂരദർശനിലെ എ ഗ്രേഡ് ആർട്ടിസ്റ്റും,  ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ എംബാനൽ ആർട്ടിസ്റ്റുമാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നൃത്ത അവതരണങ്ങൾ നടത്തിയിട്ടുള്ള ഈ നർത്തകി ഇയർ ഓഫ് ഇൻഡ്യ ഇൻ റഷ്യ, ഡൽഹിയിലെ അനന്യ ഫെസ്റ്റിവൽ, കൊണാർക് ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2006 ൽ എറണാകുളം ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ 1200 നർത്തകികൾ പങ്കെടുത്ത ഭരതനാട്യ അവതരണത്തിലൂടെ റിതു ബിനോയിയുടെ പേര് ഗിന്നസ് റെക്കോർഡ്‌സ് ഓഫ് വേൾഡ് റെക്കോർഡിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here