RGNIYD: PG, ഡിപ്ലോമ അപേക്ഷകൾ ക്ഷണിച്ചു

0
390

സാമൂഹ്യ ശാസ്ത്ര പഠനത്തിന് മികച്ച കോഴ്സുകളുമായി തമിഴ്‌നാട്ടിലെ രാജീവ്‌ ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ യൂത്ത്‌ ഡെവലപ്‌മന്റ്‌. കേന്ദ്ര യുവജന- കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ 2018-19 വർഷത്തിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ച്‌ തുടങ്ങി. സാമൂഹ്യ സേവനം, ഡെവലപ്‌മന്റ്‌ പോളിസി & പ്രാക്ടീസ്‌, ലോക്കൽ ഗവേർണൻസ്‌, കൗൺസിലിംഗ്‌ സൈക്കോളജി, ജെൻഡർ സ്റ്റഡീസ്‌, സോഷ്യൽ ഇന്നൊവേഷൻ & എന്റർപ്രണർഷിപ്പ്‌ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും വസ്ത്ര നിർമ്മാണം, ഫാഷൻ ഡിസൈനിംഗ്‌ വിഷയങ്ങളിൽ ബി.വോക്ക്‌ ബിരുദ കോഴ്സുകളുമുണ്ട്‌. കൂടാതെ പൊളിറ്റിക്കൽ ലീഡർഷിപ്പ്‌ & മാനേജ്‌മന്റ്‌, യൂത്ത്‌ ഡെവലപ്‌മന്റ്‌ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഒരു വർഷ പി.ജി ഡിപ്ലോമ കോഴ്സും സ്ഥാപനം നൽകി വരുന്നു. എസ്‌.സി,എസ്‌.ടി വിദ്യാർത്ഥികൾക്ക്‌ സൗജന്യ ട്യൂഷൻ ഫീ, തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ യൂത്ത്‌ എക്സ്‌ചേഞ്ച്‌ പ്രോഗ്രാം വഴി വിദേശ സന്ദർശനം, എൻ.എസ്‌.എസ്‌ വളണ്ടിയർമാർക്ക്‌ സ്കോളർഷിപ്പ്‌ തുടങ്ങിയവയും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്‌.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 25 ആണ്. ജനറൽ/ഒ.ബി.സി വിദ്യാർത്ഥികൾക്ക്‌ 200 രൂപയും എസ്‌.സി, എസ്‌.ടി, PWD വിദ്യാർത്ഥികൾക്ക്‌ 100 രൂപയുമാണ് അപേക്ഷ ഫീസ്‌.
കൂടുതൽ വിവരങ്ങൾക്ക്‌ www.rgniyd.gov.in സന്ദർശിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here