യു.ജി.സി. നെറ്റ്- ജെ. ആർ. എഫ് പരീക്ഷയ്ക്ക് സമഗ്ര ഓൺലൈൻ പരിശീലനം

0
588

സാമൂഹ്യമാനവികവിഷയങ്ങളിൽ 2018 ജൂലായ് മാസം നടത്തുന്ന യു.ജി.സി. നെറ്റ്- ജെ. ആർ. എഫ് പരീക്ഷയ്ക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ, സംസ്കൃതകോളേജ് ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റവും മലയാളവിഭാഗവും സഹകരിച്ച് സമഗ്ര ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പേപ്പർ ഒന്ന് ജനറലിനും പേപ്പർ രണ്ട് മലയാളത്തിനുമാണ് കോഴ്സ് നൽകുന്നത്. വെർച്വൽ ഇന്ററാക്റ്റീവ്ക്ലാസ്സുകൾ, പഠനക്കുറിപ്പുകൾ, ഡിസ്കഷൻ ഫോറം, ചാറ്റ് മുറികൾ, മാതൃകാപരീക്ഷകൾ, പരീക്ഷാപരിശീലനം, സംശയനിവാരണങ്ങൾക്കായി മെസെഞ്ചർ സംവിധാനം, അധികവായനയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ ഈ ഓൺലൈൻ കോഴ്സിന്റെ ഭാഗമാണ്. പ്രത്യേക മൊബൈൽ ആപ്പ് വഴിയും കോഴ്സുകൾ ആക്സസ്സ് ചെയ്യാവുന്നതാണ്. ഓൺലൈൻ പരിശീലനം കൂടാതെ രണ്ട് പേപ്പറുകൾക്കും പ്രത്യേക കോണ്ടാക്റ്റ് ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. പരീക്ഷാദിനം വരെ കോഴ്സ് തുടരുന്നതാണ്.

ഏപ്രിൽ രണ്ടാം വാരം ആരംഭിക്കുന്ന പരിശീലനത്തിനു ചേരാനാഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി www.sngscollege.org എന്ന കോളേജ് വെബ് സൈറ്റിലെ UGCNETCOACHING എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്പ്രിൽ 10. ബന്ധപ്പെടാവുന്ന നമ്പറുകൾ 9446347278, 9037852621

LEAVE A REPLY

Please enter your comment!
Please enter your name here