റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കുമരുവിന്, മികച്ച നടന്‍ യദുകൃഷ്ണ റാം

0
65

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച ‘കുമരു’വിന്. മികച്ച നാടകത്തിനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങളാണ് കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ തേടിയെത്തിയത്. പിഎസ് നിവേദ് സംവിധാനം ചെയ്ത കുമരു, എമില്‍ മാധവിയുടെ കുമരു എന്ന നാടകത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ്. കുമരു എന്ന വേഷത്തിലെത്തിയ യദുകൃഷ്ണ റാമാണ് മികച്ച നടന്‍.

ഏകപാത്ര സ്വഭാവമുള്ള കുമരൂവിനെ അരമണിക്കൂറുള്ള കുട്ടികളുടെ നാടകമാക്കി മാറ്റിയാണ് അവതരിപ്പിച്ചതെന്ന് പിഎസ് നിവേദ് ആത്മ ഓണ്‍ലൈനിനോട് പറഞ്ഞു.

എമില്‍ മാധവി, യദുകൃഷ്ണ റാം, പിഎസ് നിവേദ്‌

കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പിഎസ് നിവേദ്. മനോജ് നാരായണന്‍ സംവിധാനം ചെയ്ത ”കുഞ്ഞു ചേട്ടന്റെ കുഞ്ഞ് എന്ന കഥ’യെന്ന നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. കോക്കൂര്‍ സ്‌കൂള്‍ ആദ്യമായി സംസ്ഥാന തലത്തില്‍ അവതരിപ്പിച്ച നാടകമായിരുന്നു അത്. അതിനുശേഷം നിരവധി നാടകങ്ങളുടെ ഭആഗമായിട്ടുണ്ടെന്ന് നിവേദ് പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി സംസ്ഥാനതലത്തില്‍ സ്ഥിരമായി നാടകം അവതരിപ്പിക്കുന്ന വിദ്യാലയമാണിത്. അതുകൊണ്ട് തന്നെ വിജയം ഏറെ സന്തോഷമുള്ളതാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി നാടകത്തില്‍ അഭിനയിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മാബറിക്‌സ് ക്രിയേറ്റീവ് കളക്ടീവാണ് കുമരു അണിയിച്ചൊരുക്കിയത്. നിധീഷ് പൂക്കാടാണ് കുമരുവിന്റെ ആര്‍ട്ട് ഡയറക്ടര്‍.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് എമില്‍ മാധവിയുടെ കുമരു അര്‍ഹമായിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here