പൊന്നാനി: ഫോട്ടോഗ്രാഫര്‍ രെതുദേവിന്റെ ഫോട്ടോ പ്രദര്‍ശനം ‘കലോപ്സ’ ജനുവരി 26 വെള്ളിയാഴ്ച്ച പൊന്നാനി ബി.എം പാർക്കിൽ. രാവിലെ 9.30 ക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം റഫീഖ് പട്ടേരി (സിനിമാ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫി ട്രൈനെര്‍) നിര്‍വഹിക്കും. ജമാല്‍ പനമ്പാട് (ഫോട്ടോഗ്രാഫി ട്രൈനെര്‍, ഫോട്ടോ ജേര്‍ണലിസ്റ്റ്), ജോസഫ് ലാസര്‍ ( മോഡലിംഗ് ഫോട്ടോഗ്രാഫര്‍, ഫോട്ടോഗ്രാഫി ട്രൈനെര്‍) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. വൈകിട്ട് ഏഴു വരെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. ഏഴുവര്‍ഷക്കാലം നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തിലെ ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. പൊന്നാനിയില്‍ ഇതുപോലൊരു ഏകാംഗ ഫോട്ടോ പ്രദര്‍ശനം ആദ്യമായാണ്.