റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

0
271

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, സംസ്ഥാന പോലീസ് ശ്വാനസേന, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ച് റിപ്പബ്‌ളിക് ദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here