റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

0
234
Reporter School Of Media Studies

റിപ്പോർട്ടർ ചാനലിന്റെ മാധ്യമപഠന കേന്ദ്രമായ റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂസ് & പ്രോഗ്രാം പ്രൊഡക്ഷനിൽ ഒരു വർഷത്തെ പി.ജി ഡിപ്ളോമ കോഴ്സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മലയാളത്തിലെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന് പുതിയ മുഖവും രൂപവും നൽകിയ എം.വി.നികേഷ് കുമാറാണ് റിപ്പോർട്ടർ സ്കൂൾ ഓഫ് മീഡിയയുടെ ഡയറക്ടർ. വിവിധ മാധ്യമ വിഭാഗങ്ങളിൽ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഫാക്കൽറ്റിയാണ് ക്ലാസ്സുകൾ നയിക്കുക.

പ്രോഗ്രാം പ്രൊഡക്ഷൻ ഫിനിഷിംഗ് കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. മാധ്യമ പഠനം പൂർത്തിയാക്കിയവർക്കായി പ്രാക്ടിക്കലിന് പ്രാധാന്യമുള്ള പ്രത്യേക കോഴ്സാണിത്. ദൈർഘ്യം മൂന്ന് മാസം. ന്യൂസ് റിപ്പോർട്ടിംഗ്, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ മാധ്യമ പ്രവർത്തനത്തിലെ എല്ലാ മേഖലകളിലും വിദഗ്ധ
പരിശീലനം നൽകും.

വിശദ വിവരങ്ങളും അപേക്ഷഫോമും www.reporterschoolofmedia.com ൽ ലഭിക്കും. ഫോൺ- 8590136722.

Download Android App.

LEAVE A REPLY

Please enter your comment!
Please enter your name here