രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

0
334
athmaonline-asian-film-awards-renganath-ravee-gokuldas

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിനോയ് തോമസ്ന്റെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ നിർവഹിച്ച്‌ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. പി. എസ്. വിനോദ് രാജ്, ചൈതന്യ തംഹാനെ എന്നിവരാണ് ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു രണ്ടു പേരുകൾ. ഒക്ടോബർ 8 ന് ബുസാനിൽ നടക്കാനിരിക്കുന്ന അവാർഡ് ദാന ചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കും.

athma

LEAVE A REPLY

Please enter your comment!
Please enter your name here