മഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം മഞ്ചേരി ബസ്റ്റാന്റിൽ ചിത്രവിൽപ്പനയും തൽസമയ മുഖവരയും നടന്നു വരുന്നു. ‘വരക്കൂട്ടം’ ചിത്രകാരന്മാരാണ് കല കൊണ്ട് ദുരിതത്തെ അതിജീവിക്കാന്‍ തീരുമാനം എടുത്തത്. ഇന്നലെ ആരംഭിച്ച പരിപാടി നാളെ സമാപിക്കും. മഞ്ചേരി ബസ്റ്റാന്റില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നു. ആയിരം മുതല്‍ പതിനായിരം വരെ രൂപ വിലയുള്ള ചിത്രങ്ങളാണ് വില്‍പ്പനങ്ങള്‍ക്കുള്ളത്.