റാന്തൽ കൾച്ചറൽ കളക്ടീവ്, ഫേബിയൻ ബുക്സ്, ഡി. ചാർളി പമ്പ റമിനിസൻസ്, ആഫ്റ്റർ റെയിൻ എന്നിവയുടെ സഹകരണത്തോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിർത്തിയിലെ ആറാട്ടുപുഴ ഇടനാട്ടിടത്തിൽ ആദി പമ്പയായവരട്ടാറിന്റെ തീരത്ത് ആരംഭിച്ച ആർട്ട് ഗാലറിയുടെയും ബുക്ക് കഫേയുടെയും പ്രവർത്തനം ആരംഭിച്ചു. ആർട്ട് ഗാലറി യുടെ ഉദ്ഘാടനം ലളിതകലാ അക്കാദമി ചെയർമാനും ചലച്ചിത്ര സംവിധായകനുമായ നേമം പുഷ്പരാജ് നിർവ്വഹിച്ചു. ബുക്ക് കഫേ ചലച്ചിത്ര സംവിധായകരായ നേമം പുഷ്പരാജ്, ശശി പരവൂർ, ബാബു തിരുവല്ല, അവിരാ റബേക്ക എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
, ഹരി പ്രഭാകരൻ ,സംവിധായകൻ നൂറനാട് രാമചന്ദ്രൻ, വി.റ്റി.എബ്രഹാം, ആർ.പാർത്ഥസാരഥി വർമ്മ, ജേക്കബ് തഴക്കര, ജി.മഹേഷ്, Dr.ബി.സി.രാജേഷ് ,രമേശ് മകയിരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..
വ്യത്യസ്തമായ നാലു കോഫികൾ കുടിച്ചു കൊണ്ട് പുസ്തങ്ങൾ വായിക്കാനും, പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങൾ കാണുവാനും ( വാങ്ങുവാനും), പമ്പയാറിൻ തീരത്ത് കലാ സാഹിത്യ സിനിമാ ചർച്ചകൾക്കും സംവാദങ്ങൾക്കും ഒരിടമാണ് ഒരുക്കിയിരിക്കുന്നത് (ആദ്യ എക്സിബിഷൻ മാർച്ച് 5-ന് അവസാനിക്കും)