ചിത്രം ഏതെന്ന് ഊഹിക്കാമോ? സാരഥി ചോദിക്കുന്നു

0
320
ranjith

സംവിധായകന്‍ രഞ്ജിത്തും എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപനും പുതിയ ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു. നിര്‍മ്മാതാവായ സി. വി. സാരഥിയാണ് ഈ വിശേഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. എഴുത്തുകാരനും സംവിധായകനും, ആവേശം നിറയ്ക്കുന്ന ദിവസങ്ങളാണ് മുന്നില്‍… ഏതാണ് ചിത്രമെന്ന് ഊഹിക്കാമോ? എന്ന ക്യാപ്ഷനോടെയാണ് രഞ്ജിത്തും ഇന്ദുഗോപനും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സാരഥി ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും പോസ്റ്റില്‍ വ്യക്തമല്ല.

നിരവധി മികച്ച സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ രഞ്ജിത്ത് വളരെ ചുരുക്കം ഘട്ടങ്ങളിലെ മറ്റു എഴുത്തുകാരുടെ തിരക്കഥയില്‍ സിനിമകള്‍ ഒരുക്കിയിട്ടുള്ളൂ. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ‘ലീല’, ടി. പി. രാജീവന്റെ തിരക്കഥയില്‍ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’, ‘ഞാന്‍’ തുടങ്ങിയ ചിത്രങ്ങളാണ് രഞ്ജിത്ത് ഒരുക്കിയത്.
https://www.facebook.com/photo.php?fbid=10218662870589866&set=a.10213665038127178&type=3&theater

മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയാണ് രഞ്ജിത്തിന്റേതായി തിയറ്ററിലെത്തിയ അവസാന ചിത്രം. ഹരിശ്രീ അശോകന്‍ നായകനായ ഒറ്റക്കയ്യന്‍ ആയിരുന്നു ഇന്ദുഗോപന്‍ തിരക്കഥ എഴുതിയ ആദ്യ ചിത്രം. കേരള സംസ്ഥാന അവാര്‍ഡും ചിത്രം നേടിയിരുന്നു.

‘അമ്മിണിപ്പിള്ള വെട്ടുകേസ്’, ‘ചോരക്കാലം പടിഞ്ഞാറേ കൊല്ലം’ എന്നീ രണ്ടു നീണ്ടകഥകളാണ് ഇന്ദുഗോപന്റേതായി അടുത്ത കാലത്തുവന്ന ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇതിലേതെങ്കിലും ഒന്നായിരിക്കുമോ പുതിയ ചിത്രം എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here