ടൊവിനോയുടെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയാണ് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ചത്. ‘കുഞ്ഞിരാമായണം’, ‘ഗോദ’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും ഇതെന്ന് ബേസില്‍ പറയുന്നു. ‘മിന്നല്‍ മുരളി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
‘ബാംഗ്ലൂര്‍ ഡെയ്‌സ്’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘പടയോട്ടം’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.