രാജീവ് രവിയുടെ തിരക്കഥാകൃത്തായി സിബി തോമസ്

0
124

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സിബി തോമസ് തിരക്കഥയൊരുക്കുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ‘തുറമുഖം’ എന്ന ചിത്രത്തിനുശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുക.

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തില്‍ എസ്.ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് യാഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരന്‍ തന്നെയാണ്.

2016-ല്‍ കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തി മോഷണം നടത്തി ഉത്തര്‍പ്രദേശിലേക്ക് രക്ഷപ്പെട്ട സംഘത്തെ പിന്തുടര്‍ന്ന് പിടിക്കൂടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സി.ഐ ആയിരിക്കെ സിബി തോമസ് അന്വേഷിച്ച ഒരു കേസാണിത്. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ സിബി തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here