വീണ്ടും കൊച്ചിയുടെ പശ്ചാത്തലവുമായി രാജീവ് രവി എത്തുന്നു

0
340

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി വീണ്ടും കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ പ്രധാന വേഷങ്ങളിലായി എത്തുന്നത് നിവിന്‍ പോളിയും നിമിഷ സജയനുമാണ്. കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രാജീവ് രവിയുടെ സംവിധാനത്തില്‍ പിറക്കാന്‍ പോകുന്ന നാലാമത്തെ ചിത്രമാണിത്. ഇതിന് മുന്‍പ് ചെയ്ത അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളും സംവദിച്ചത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളുമായിരുന്നു. ഈ ചിത്രത്തിലും കൊച്ചിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ രക്തം പുരണ്ട ഒരേടാണ് വരച്ചു കാട്ടാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here