വയനാട്ടില്‍ നാളെയും അവധി

0
384

കല്‍പ്പറ്റ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ കാരണം വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ നാളെ (09.08.18) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. പരീക്ഷകൾക്ക് മാറ്റുണ്ടായിരിക്കുന്നതല്ല.

മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാമെന്നും ജില്ല കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here