തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയും ശനിയും അവധിയായിരിക്കും. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാര്‍കുണ്ട് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് 20,21 തീയതികളില്‍ അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു.