അലക്സാണ്ടർ റേഡിയോയുടെ കൂട്ടുകാരനായിട്ട് 50 വർഷം

0
231

നമ്മുടെ ഭാരതത്തിൽ റേഡിയോ പ്രക്ഷേപണം തുടങ്ങിയത് ഏകദേശം 1926-27 കാലത്ത്, രണ്ടു സ്വകാര്യ പ്രക്ഷപണ യന്ത്രങ്ങളുടെ സഹായതോട് കൂടിയാണ്. കൊൽക്കത്തയിലും, മുംബൈയിലും ആയിരുന്നു ആദ്യത്തെ സംപ്രേഷണം. ഈ റേഡിയോ നിലയങ്ങൾ പിന്നീട് 1930ൽ ദേശ സൽക്കരിക്കുകയും, ഇന്ത്യ പ്രക്ഷേപണ നിലയം എന്ന നാമധേയത്തിൽ പ്രവർത്തിക്കുകയും ചെയ്തു. 1936 ഓടുക്കൂടി അഖിലേന്ത്യ റേഡിയോ (ഓൾ ഇന്ത്യ റേഡിയോ)എന്ന് പേരാക്കി. 1957ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കിയെങ്കിലും ഇന്നും ജാനകിയമായി നിൽക്കുന്ന പേര്, ഓൾ ഇന്ത്യ റേഡിയോ എന്ന് തന്നെയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ 1937ൽ ആണ് അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ നിലയം ആരംഭിക്കാൻ അനുമതി ലഭിച്ചത്. അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ് ആയിരുന്നു ആ റേഡിയോ നിലയത്തിന്റെ ഉദ്‌ഘാടനം നടത്തിയത്. ഇപ്പോൾ പ്രസാർഭാരതി എന്ന സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴിലാണ് ആകാശവാണിയും, സഹോദര സ്ഥാപനമായ ദൂരദര്ശനും. നമ്മുടെ ചരിത്രത്തിൽ തരംഗം സൃഷ്ടിച്ച ഈ റേഡിയോ, എത്രയോ ജീവിതങ്ങളെയാണ് നേരിട്ടും, അല്ലാതെയും ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സ്വാധിനം ചെലുത്തിയിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോൺ വിപ്ലവം പോലെ റേഡിയോ ഒരു കാലഘട്ടത്തിന്റെ ശബ്ദം ആയിരുന്നു. അങ്ങനെ റേഡിയോ ജീവിതത്തെ മാറ്റിമറിച്ച ഒരു വ്യക്തിയാണ് എറണാകുളം ജില്ലയിലെ കോതമംഗലം മാലിപ്പാറ, ചെങ്ങമനാട്ട് സി. കെ. അലക്സാണ്ടർ.

അലക്സാണ്ടർക്ക് റേഡിയോ വെറും ഒരു ശ്രവ്യ മാധ്യമമല്ല, മറിച്ചു 50വർഷമായി തന്റെ പാതിയാണ് എന്ന് പറയാം. 1980-ൽ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ. വസന്ത സാട്ടെ സമ്മാനമായി റേഡിയോ നൽകി. (ലാഭകരമായ കോഴി വളർത്തൽ കൃഷിപാഠ പരമ്പര )അങ്ങനെ നിരവധി തവണ പുരസ്‌കാരങ്ങൾ നേടി. ആകാശവാണിയിലൂടെ ഉള്ള കൃഷി പാഠം പാരമ്പരകളായ ജീവധാര, അമൂല്യമി നേത്രങ്ങൾ, അക്ഷയ ഊർജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്ഡ്‌സ് ബോധവൽക്കരണം തുടങ്ങിയാ നിരവധി പരമ്പരകളിൽ വിജയി. ഇതുകൂടാതെ സമ്മാനമായി ലഭിച്ച രണ്ടു പ്രാവശ്യത്തെ അഖിലേന്ത്യാ പര്യടനം. അങ്ങനെ നീളുന്നു വിജയ പട്ടിക. സമ്മാനമായി ലഭിച്ച 20 ഓളം റേഡിയോ കൾ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും നൽകികൊണ്ട് അവരെയും റേഡിയോ കേൾപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന വ്യക്തി. അലക്സാണ്ടറിന്റെ ഊണിലും, ഉറക്കത്തിലും, ദിനകൃത്യ വേളകളിലും, പറമ്പിൽ പണിയെടുക്കുമ്പോഴെല്ലാം റേഡിയോ സന്തത സഹചാരിയായി കൂട്ടിനുണ്ട്. ഈ റേഡിയോ ആണ് തനിക്കു മികച്ച അധ്യാപകനുള്ള സംസ്ഥാന -ദേശിയ അവാർഡുകൾ (1995-1996)നേടിത്തന്നതിൽ ഒരു പങ്കു വഹിച്ചത് എന്ന് അലക്സാണ്ടർ ഉറപ്പിച്ചു പറയുന്നു. സാധാരണ രാവിലെ 5.30 ന് എഴുന്നേൽക്കുന്ന അലക്സാണ്ടർക്ക് സുഭാഷിതം ഓതി കൊടുക്കുന്നത് ഈ റേഡിയോ തന്നെ. 1998-ൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലെ ചിത്രകല അധ്യാപനത്തിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കൂട്ട് റേഡിയോ തന്നെയാണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലബോറട്ടറി അസിസ്റ്റന്റ് ആയ മകൻ ഏബിൾ. സി. അലക്സ്‌ നോടപ്പമാണ് താമസം. ഏകാന്തതയിൽ കഴിയുന്നവർക്ക് റേഡിയോ പരിപാടികൾ ആശ്വാസമാണെന്നു നിസ്സംശയം ഈ എഴുപത്താറുകാരൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here