കോഴിക്കോട്: പ്രണയം പറയാനും പാടാനുമായി ഗസല്‍ ദമ്പതികളായ റാസയും ബീഗവും ടാഗോര്‍ ഹാളിൽ എത്തുന്നു. ‘ഓമലാളെ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ 21ന് വൈകിട്ട് 6.30യോടെ ആരംഭിക്കും. സംഗീത വേദികളാണ് കണ്ണൂരില്‍ നിന്നുള്ള റാസ റസാഖിനെയും തിരുവനന്തപുരത്തുള്ള ഇംതിയാസ് ബീഗത്തിനെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. തുടര്‍ന്ന് സംഗീത മാധുര്യം കൊണ്ട് ഇവര്‍ ആസ്വാദ ഹൃദയങ്ങളില്‍ ശ്രദ്ധനേടി. പരിപാടിയുടെ പ്രവേശന പാസിനായി സംഘാടകരെ ബന്ധപ്പെടുക.
ഫോണ്‍: 9747352007, 7034473953, 9605513661