ആർ ബിന്ദു

0
453
athmaonline-r-bindu-dr-premkumar-thumbnail

മന്ത്രിപരിചയം

ഡോ. പ്രേംകുമാർ

ഇത് ബിന്ദു. അച്ഛൻ, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ.ആർ.കെ. എന്ന രാധാകൃഷ്ണൻ മാഷ്. അമ്മ കെമിസ്ട്രി ടീച്ചർ ശാന്ത. ഒൻപതിൽ പഠിക്കുമ്പോഴാണ് താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന ബിന്ദു ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ വന്ന് ചേരുന്നത്. ഒമ്പതിലും പത്തിലും പഠിക്കുന്ന സമയത്ത്, സ്കൂൾ ലീഡറായിരുന്നു. ബിന്ദു സ്കൂൾ ലീഡറായിരുന്ന രണ്ടു വർഷവും ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിനു ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ ട്രോഫി കിട്ടി. രണ്ടാമത്തെ കൊല്ലം സംസ്ഥാന അത് ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടുന്നു.

athmaonline-r-bindu-01

സ്‌കൂൾ ലീഡറുടെ മികവ് കൊണ്ട് ഓവറോൾ ട്രോഫി കിട്ടുമെന്ന് പറയാൻ മാത്രം പൊട്ടനല്ല ഞാൻ. പക്ഷെ ഇവിടെ ഇത്തിരി വ്യത്യാസമുണ്ട്. കഥാരചന, കവിതാ രചന, പ്രസംഗം, കഥകളി…എന്ന് തുടങ്ങി ഒരു വിധം ഇനങ്ങളിലൊക്കെ ഒന്നാം സമ്മാനം ഇതേ ബിന്ദുവിന് തന്നെയായിരുന്നു. പത്തിൽ പാസായ ബിന്ദു സെന്റ് ജോസഫ്സ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ക്ലാസിൽ ഇരിക്കൂല; പ്രീഡിഗ്രി ഒന്നാം കൊല്ലം ഫൈനാട്സ് സെക്രട്ടറി; രണ്ടാം കൊല്ലം യു.യു.സി.

അതിനിടെ മാതൃഭൂമി ഒരു ചെറുകഥാ മത്സരം നടത്തി; ഒന്നാം സമ്മാനം കിട്ടി, ഇതേ ബിന്ദുവിന്. പിന്നെ ഇതേ ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി; അടുത്ത കൊല്ലം സിണ്ടിക്കേറ്റ് മെമ്പർ. സിൻഡിക്കേറ്റ് അംഗമായിരുന്നതു കൊണ്ട്, ഇംഗ്ലീഷ് എം.എ. ക്ക് കാലിക്കറ്റ് യൂണീവേഴ്സിറ്റി സെന്ററിൽ തന്നെ ചേർന്നു ബിന്ദു.



പിന്നെ ഗവേഷണം ചെയ്യാൻ ജെ.എൻ.യു വിലേക്ക്.

ആരാ ഈ ബിന്ദു എന്നാണോ?

ഈ ബിന്ദു ആർ.ബിന്ദു. ബന്ധുക്കളിൽ ഒരു വലിയവിഭാഗം ശക്തമായി എതിർത്തിട്ടും, രാധാകൃഷ്ണൻ മാഷുടെ പിന്തുണയോടെ,
എ. വിജയരാഘവൻ എന്ന എസ്.എഫ്.ഐ നേതാവിന്റെ ജീവിത പങ്കാളിയായ ആർ. ബിന്ദു. അതിന് ശേഷം കേരളവർമയിൽ അധ്യാപികയായി ചേരുന്നു. പിന്നെ, തൃശൂർ മേയറാവുന്നു.കേരളവർമയിൽ പ്രിൻസിപ്പലായിരുന്നു.

athmaonline-r-bindu-02

കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയുടേയും ബഹുജന സംഘടനകളുടേയും പ്രാദേശികതലം തൊട്ട് പ്രവർത്തിക്കുന്നു. ഇപ്പോൾ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ഇരിങ്ങാലക്കുട പിന്നെയും ചുവപ്പിക്കാനിറങ്ങിയ പഴയ എസ്.എഫ്.ഐ.ക്കാരി.
എൽ.ഡി.എഫിന്റെ രണ്ടാം വരവിന് മാറ്റ് കൂട്ടിയ പ്രൊഫ.ആർ.ബിന്ദു. ഇടതുരാഷ്ട്രീയമെന്നത് ഇക്കാണുന്ന ടീനേജിൽ തന്നെ രക്തത്തിലലിഞ്ഞ ആർ. ബിന്ദു. നാളെ മുതൽ പുതിയ കേരളത്തിന്റെ പുതിയ മന്ത്രി.

athmaonline-dr-premkumar
ഡോ. പ്രേംകുമാർ

പിണറായി വിജയൻ

കെ.രാധാകൃഷ്ണൻ

അഡ്വ. പി.എ.മുഹമ്മദ് റിയാസ്

സജി ചെറിയാൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here