0
181

എൽജിബിറ്റിക്യു സംഘടനയായ ക്വീയറിഥം സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സ്വവർഗ്ഗ ഭീതി- ട്രാൻസ്ജെൻഡർ ഭീതി- ഉഭയലൈംഗികത ഭീതി വിരുദ്ധ ദിനാചരണം (International Day Against Homophobia-Transphobia and Biphobia) മെയ് 12 നു വൈകീട്ട് തിരുവനന്തപുരത്ത് വച്ച് നടക്കും. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അവയുടെ സാമൂഹിക നിയമ ആരോഗ്യം രംഗങ്ങളിലെ ഇടപെടലുകളും അന്നേദിവസം ചർച്ചചെയ്യുന്നു. കമ്മ്യൂണിറ്റി അംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മറ്റു പ്രശസ്ത വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും. എൽജിബിടിഐക്യു കമ്മ്യൂണിറ്റി അംഗങ്ങളുടെ മാതാപിതാക്കളും അന്നേദിവസം പങ്കെടുക്കും. അന്താരാഷ്ട്രതലത്തിൽ ബൈ ഫോബിയ എന്ന വിഷയത്തിൽ ഊന്നിയാണ് ഇത്തവണത്തെ ദിനാചരണ പരിപാടികൾ നടക്കുന്നത്. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും. എൻട്രി ഫീസ് 100 രൂപയായിരിക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും 9745545559 എന്ന നമ്പറിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here