നാലു ഭാഷകളിലായി ‘ക്വീന്‍’ എത്തുന്നു: ടീസറുകള്‍ കാണാം

0
364

2014ല്‍ തിയേറ്ററുകളില്‍ കയ്യടി നേടിയ കങ്കണയുടെ ബോളിവുഡ് ചിത്രം ക്വീന്‍ നാലു ഭാഷകളിലായി എത്തുന്നു. ക്വീന്‍ റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഏറെ നാളായി പ്രചാരത്തിലുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ക്വീന്‍ എത്തുന്നത്. നാലു ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ടീസറുകളും റിലീസ് ചെയ്തു. കങ്കണ റാണവത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ്  ക്വീന്‍.

മലയാളത്തില്‍ ചിത്രത്തിന്റെ പേര് ‘സംസം’ എന്നാണ്. മഞ്ജിമയാണ് മലയാളത്തില്‍ നായികയായെത്തുന്നത്. സമ നസ്രീന്‍ എന്നാണ് ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോളിവുഡില്‍ രാജ്കുമാര്‍ റാവു അവതരിപ്പിച്ച കഥാപാത്രത്തെ ആയിരിക്കും സണ്ണിവെയ്‌ന്‍ അവതരിപ്പിക്കുന്നത്. തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ നീലകണ്ഠ റാവുവാണ് ചിത്രത്തിന്റെ സംവിധാനം.

തമിഴില്‍ ‘പാരീസ് പാരീസ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികാ കഥാപാത്രമായ പരമേശ്വരിയായി എത്തുന്നത്. തമിഴ് പതിപ്പില്‍ രമേശ് അരവിന്ദാണ് സംവിധാനം നിര്‍വഹിക്കുന്നത്.

‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്ന പേരില്‍ തെലുഗില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികാ കഥാപാത്രമായ മഹാലക്ഷ്മിയായി എത്തുന്നത് തമന്ന ഭാട്ടിയ ആണ്. പ്രശാന്ത് വര്‍മയാണ് സംവിധാനം ചെയ്യുന്നത്.

‘ബട്ടര്‍ഫ്ലൈ’ എന്ന പേരില്‍ കന്നഡയില്‍ല്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പാര്‍വതി എന്ന കേന്ദ്ര കഥാപാത്രമായെത്തുന്നത് പാറുല്‍ യാദവാണ്. രമേശ് അരവിന്ദ് തന്നെയാണ് കന്നഡയിലും ചിത്രം സംവിധാനം ചെയ്യുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here