ഗോപിമാഷ് എന്ന പ്രകൃതിയുടെ സ്കെച്ചു പുസ്തകം

0
260
ps-gopi

ആനന്ദ് രാമൻ

വൃക്ഷത്തലപ്പുകളിലും നാട്ടു പച്ചകളിലും അലസമായ കാറ്റിന്റെ ഗതി വരുത്തുന്ന ഉലച്ചിലുകൾ, നീർച്ചാലുകളിലെ നീല, ദേശാടനക്കിളികൾ, മനുഷ്യരൂപങ്ങൾ, ജൈവവേലികൾ ശ്രീ പി എസ് ഗോപി എന്ന റിട്ടയേർഡ് ചിത്രകലാ അധ്യാപകന്റെ ജലഛായ ചിത്രങ്ങളിലെ ബ്രഷ് സ്ട്രോക്കുകള്‍.. നഗര വല്‍കൃത ബിംബങ്ങളുടെ ആധിക്യം മാഷുടെ ചിത്രങ്ങളിൽ അന്യമാണ്‌. അദ്ദേഹം ജനിച്ചുവളർന്ന തൃശ്ശൂരിനടുത്തുള്ള പോട്ടോർ ദേശത്ത് തറവാടിനോട് ചേർന്നുള്ള കളരിയും കാവും നാഗചെമ്പകവും കാഞ്ഞിരവും ആഴത്തിലുള്ള കടുംപച്ച പടർപ്പുകളും എല്ലാം ഉള്‍പ്പെട്ട, അതിരുകളിട്ടു തിരിക്കാൻ കഴിയാത്ത കാഴ്ചകളാണ് ചിത്രത്തിലേയ്ക്ക് പകർത്തുന്നത്.

ps-gopi
പി എസ് ഗോപി

എവിടെയിരുന്നും വരയ്ക്കുന്ന ഗോപിമാഷ് അദ്ദേഹത്തിന്റെ ജലച്ചായ ചിത്രങ്ങളിൽ പ്രകടമാകുന്ന സുതാര്യത പെരുമാറ്റത്തിലും പ്രകടമാക്കുന്നു. കലോത്സവ വേദികളിലെ ആളൊഴിഞ്ഞ തണലുകളിൽ മാഷുടെ സ്കെച്ചുപുസ്തകത്തിൽ ജീവനുള്ള രേഖാചിത്രങ്ങൾ കാണാം . മനുഷ്യ ജീവിതങ്ങളുടെ പ്രൊഫൈലുകൾ സ്‌കെച്ച് പുസ്തകത്തിൽ ധാരാളമുണ്ട്.  ഇതിനകം ധാരാളം ചിത്രപ്രദര്‍ശനങ്ങൾ, ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.

ps gopi

സ്റ്റുഡിയോവിൽനിന്നും പ്രദർശനഹാൾ വരെ ചിലർ സൂക്ഷിക്കുന്ന രഹസ്യാത്മക സ്വഭാവം, മാജിക്കുകാരൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുന്ന അന്തർജ്ഞാനം മാഷിന്റെ ശൈലിയിൽ ഇല്ല. അദ്ദേഹത്തിന്റെ സ്റ്റുഡിയോവിലേക്കു ആർക്കും ചെല്ലാവുന്നതും കലയുടെ സങ്കേതം ആസ്വദിക്കാവുന്നതുമാണ്.

ps-gopi

2017 ജനുവരിയില്‍  ഇൻസൈറ്റ്എന്ന  സോളോ എക്സിബിഷൻ, 2019 മാർച്ചിൽസ്കാറ്റേർഡ്എന്ന സോളോഎക്സിബിഷനും തൃശൂർ ലളിതകലാ അക്കാദമിയിൽ നടത്തിയിട്ടുണ്ട്.

ps-gopi

ps-gopi-05

 

ps-gopi-vijayakumar-menon
കലാനിരൂപകൻ വിജയകുമാർ മേനോനുമൊത്ത്

 

ps-gopi

അദ്ദേഹത്തിന്റെ പത്നി പദ്മജ സ്‌കൂൾ അധ്യാപികയാണ്.  രണ്ടു മക്കളിൽ  മിഥുൻ ഗോപി പ്രശസ്ത ചിത്രകാരനാണ്. തൃശൂർ ഫൈൻ ആർട്സ് കോളേജിൽനിന്നും ബിരുദവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എഫ് എ യും  കരസ്ഥമാക്കി ഇപ്പോൾ മുംബൈയിലാണ്.  ഇളയ മകൻ സിജിൻഗോപി ചിത്രകാരൻ കൂടിയാണ് . ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ എം എ എടുത്ത സിജിന്‍  സിവിൽ സർവ്വീസ് അക്കാഡമിയിൽ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്.

anand-raman
ആനന്ദ് രാമൻ

ആനന്ദ് രാമൻ
കലാ നിരീക്ഷകൻ.

തൃശൂര്‍ ഫൈനാര്‍ട്സ് കോളേജില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി, ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്യുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here