പ്രൊജക്ട് ഗൈഡുകളുടെ അപേക്ഷ ക്ഷണിച്ചു

0
582

ആര്‍ക്കൈവ്സ് വകുപ്പ് വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചരിത്രരേഖാ പ്രദര്‍നത്തിന്‍റെ നടത്തിപ്പിനും അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമായി പ്രൊജക്ട് ഗൈഡുകളുടെ അപേക്ഷ ക്ഷണിച്ചു.

എം.എ.ഹിസ്റ്ററി/ സോഷ്യോളജി/ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ യോഗ്യതയുളളവരും ചരിത്രത്തിൽ താത്പര്യമുളളവരും ചരിത്ര രേഖകൾ തെരഞ്ഞെടുക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിന് പുതുമയുളള ആശയങ്ങള്‍ ഉളളവരും നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരും ഈ മേഖലയില്‍ പരിചയ സമ്പന്നരുമായ വ്യക്തികൾക്ക്‌ മുൻഗണന നല്‍കും.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷ അയയ്ക്കേണ്ട വിലാസം: ഡയറക്ടര്‍, ആര്‍ക്കൈവ്സ് ഡയറക്ടറേറ്റ്, നളന്ദ, തിരുവനന്തപുരം-3.
ഇമെയില്: keralaarchives@gmail.com

ഫോണ്‍ : 0471 2311547.

LEAVE A REPLY

Please enter your comment!
Please enter your name here