Homeവിദ്യാഭ്യാസം /തൊഴിൽEducationമലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി

Published on

spot_img

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018–19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം.

ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്സുകള്‍ക്ക് ജൂണ്‍ 25-നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

ജൂലൈ ഏഴിന് 8.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20% ഒബ്ജക്ടീവ് രീതിയിലും 80% വിവരണാത്മകരീതിയിലുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്ത് പേര്‍ക്കാണ് ഓരോ കോഴ്സിലും പ്രവേശനം നല്‍കുക. നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകള്‍ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. 2018 ജൂലൈ 31 ന് 28 വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-വര്‍ഗ്ഗം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30വയസ്സ്). ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.

സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം. ഇതിന് 20 മാര്‍ക്ക് ലഭിക്കും. രചനയില്‍ പേര് എഴുതാന്‍ പാടില്ല. ജൂണ്‍ 4 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ പുതുക്കിയ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഒരു കോഴ്സിന് 350 രൂപയാണ് അപേക്ഷാ ഫീസ്. 700 രൂപ അടയ്ക്കുന്നവര്‍ക്ക് മൂന്നെണ്ണത്തിന് പ്രവേശനപരീക്ഷ എഴുതാം. (പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 150 രൂപ). എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ ഫീസ്തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡിഡി-യായി നല്‍കണം .

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ...

More like this

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...