ചെന്നൈ: പിതാമകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മാതാവ് വിഎ ദുരൈ(68) അനതരിച്ചു. വാര്‍ദ്ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രജനികാന്ത് നായകനായ ബാബ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു ദുരൈ.
ആശുപത്രി വാസത്തിനുശേഷം വീട്ടില്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അന്ത്യം. പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
തന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നടന്മാരായ രജനികാന്ത്, സൂര്യ, വിക്രം, രാഘവ ലോറന്‍സ്, കരുണാസ് തുടങ്ങിയവര്‍ ദുരൈക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. വിജയകാന്ത് നായകനായ ഗജേന്ദ്ര, സത്യരാജ് നായകനായ എന്നമ്മാ കണ്ണ്, വിവരമാന ആള്, കാര്‍ത്തിക് മുഖ്യവേഷത്തിലെത്തിയ ലൗലി എന്നീ ചിത്രങ്ങളും നിര്‍മിച്ചത് ദുരൈ ആയിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല