പ്രിയപ്പെട്ട ആമിക്ക്

0
355
athmaonline-rejila-sherin-thumbnail

റെജില ഷെറിൻ

പ്രിയപ്പെട്ട ആമീ,
നിന്റെ സ്മൃതിപഥങ്ങളിൽ
ദുഖസാന്ദ്രം ഉറഞ്ഞ
അതേ പ്രണയമിതാ…

ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ
എന്റെ വാക്കുകളേയും നിർദ്ദയം
കുടിച്ച് വറ്റിക്കുന്നു,
ഞാനുണങ്ങുന്നു.

വഴുക്കൻപ്രകൃതത്താൽ
അക്ഷരങ്ങളിൽ ചിലത്
തെന്നിമാറുന്നു;
ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന്
ഭ്രാന്തമായ് അലറുന്നു.

വീണ്ടും നിശ്ശബ്ദത കനക്കുന്നു,
ഞാൻ അസ്വസ്ഥയാകുന്നു

ജീവിതം വകഞ്ഞ് മാറ്റി
നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി
ഞാൻ മൗനമാർന്ന് ഇരിക്കയാണ്,
ഈ നിമിഷം നീയുണ്ടായിരുന്നെങ്കിൽ….

എനിക്ക് നിന്നെയൊന്ന് കാണണം
ഗാഢമായ് പുണർന്നൊന്ന് തേങ്ങണം

ഒരൊറ്റ ശ്വാസത്തിൽ
ഒരു നീർമാതളപ്പൂവിൻ
ഗന്ധമെന്തെന്ന് അറിയണം

പിന്നെ ഉറക്കെ വിളിച്ച് പറയണം
“പ്രണയമേ നിന്റെ കാമുകിയെ
ഞാനൊന്ന് കവിളിൽ ചുംബിച്ചിരിക്കുന്നു
ഇനി എന്റെ ചുണ്ടിലെ
ശബ്ദങ്ങളെ നിനക്കെങ്ങിനെ തിരിച്ച്
നൽകാതിരിക്കുവാനാകും”

athmaonline-rejila-sherin
റെജില ഷെറിൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here