പ്രസ്‌ ക്ലബിൽ ജേർണലിസം കോഴ്സ്‌ : അപേക്ഷ ക്ഷണിച്ചു

0
539

കാലിക്കറ്റ്‌ പ്രസ്‌ ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻ & ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ & ജേർണലിസം പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ കോഴ്സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു വർഷം നീണ്ട്‌ നിൽക്കുന്ന കോഴ്സിന് കേരള സർക്കാറിന്റെ അംഗീകാരമുണ്ട്‌.

അപേക്ഷകൾ ജൂൺ 20 വരെ സ്വീകരിക്കും. 300 രൂപയാണ്, അപേക്ഷ ഫീസ്‌. അപേക്ഷ ഫോം പ്രസ്‌ ക്ലബിൽ നേരിട്ട്‌ ഫീസ്‌ അടച്ചോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ്‌ ചെയ്തോ അപേക്ഷിക്കാം. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ്‌ ചെയ്യുന്നവർ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻ & ജേർണലിസം, കോഴിക്കോട്‌ എന്ന പേരിൽ 300 രൂപയുടെ ഡി.ഡി ഒപ്പം അയക്കണം. യോഗ്യത സർട്ടിഫികറ്റ്‌, മാർക്ക്‌ ലിസ്റ്റ്‌, വയസ്സ്‌ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌, എന്നിവയുടെ പകർപ്പ്‌ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇമെയിൽ: icjcalicut@gmail.com. ഫോൺ : 9447777710, 04952727869, 04952721860

LEAVE A REPLY

Please enter your comment!
Please enter your name here