ഓർമ്മകളിലെ ചലച്ചിത്രോത്സവങ്ങൾ : പ്രേംശങ്കർ മനസ്സ് തുറക്കുന്നു

0
460
ശരണ്യ. എം.

പ്രണയം എല്ലാ സിനിമകളിലും സർവ്വസാധാരണമായി അവതരിപ്പിക്കപ്പെടുന്ന വിഷയമാണ്. ആ കാലത്തിൽ അതിനെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് രണ്ട് പേർ എന്ന സിനിമ.

സിനിമയുടെ പേരും അതിലെ പരാമർശങ്ങളും വിഷയമാക്കി കല ആക്രമിക്കപ്പെടുന്ന കാലത്തെ കുറിച്ച് പറയുമ്പോൾ ന്യൂഡ്, സെക്സി ദുർഗ്ഗ, പത്മാവാത് സിനിമകളെ പരാമർശിക്കാതെ വയ്യ. ജോസഫ് മാഷിന്റെ കൈ വെട്ടുന്നതും, ബീഫ് കഴിച്ചതിന്റെയും, ചരിത്രം  സിനിമയാക്കിയതിന്റെയും പേരിൽ ആക്രമണം നടക്കുന്നതും ഇന്ത്യയിലാണെന്നതിനെ ഭീകരമെന്നേ പറയാൻ കഴിയൂ. 

സിനിമ കാണുന്ന ഏതൊരു കാഴ്ചക്കാരനും നിരൂപകരാവുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. സെൻസറുകളോ എഡിറ്റിങ്ങുകളോ ഇല്ലാതെ ഏതൊരാളിനും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ എഴുതിയിടാം. ഇത് സിനിമയേയും കലയേയും നല്ലതും ചീത്തയുമായ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് പ്രേം ശങ്കർ പറയുന്നു.  പല സിനിമകളും ആസൂത്രിതമായ രീതിയിൽ ഗ്രൂപ്പുകൾ വഴി ഇല്ലാതാവുന്നതും ഇത്തരം ഇടപെടലുകൾ കൊണ്ട് തന്നെ ആണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിളളലേൽക്കുന്ന കാലമാണിതെന്നും സെൻസർ ബോർഡുകളിൽ പോലും ഈ പ്രശ്നം കാണാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമ ചെയ്ത പരിചയമേ തനിക്കുള്ളൂ എങ്കിലും സാറ്റലൈറ്റുകൾ ഇല്ലാത്ത നായികാ നായകന്‍മാരെ വച്ചുള്ള ചിത്രങ്ങൾ തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടാത്ത അവസ്ഥ വേദനാജനകമാണ്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ കാണിയായി പോയ കാലത്തിൽ നിന്നും അവിടെ തന്റെ സിനിമ പ്രദർശിപ്പിച്ച അനുഭവം മനോഹരമായി അദ്ദേഹം വിവരിക്കുന്നു. ഒരു തീയറ്ററിൽ നിന്നും മറ്റൊന്നിലേക്ക് ഓടിനടന്ന് സിനിമകൾ കണ്ടിടത്തുനിന്നും തന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായവും നിർദ്ദേശവും തേടിയുള്ള യാത്ര സുന്ദരമായിരുന്നു.
 
ചലച്ചിത്രോത്സവ വേദികളടക്കം എല്ലാ ഉത്സവങ്ങളുടെയും മാറ്റ് കുറഞ്ഞു വരികയാണെന്നും, സിനിമ കാണുക എന്നതിനപ്പുറം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ കാണികൾ മറ്റു പലത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്യ ചിത്രങ്ങളുടെ പ്രവർത്തനത്തിൽ നിന്നും സിനിമയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ലെന്നും ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സിനിമയെന്നും അദ്ദേഹമോർക്കുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here