പ്രേം നസീര്‍ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം
കോഴിക്കോട്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികവും പ്രേം നസീര്‍ സാംസ്കാരിക വേദിയുടെ പത്താം വാര്‍ഷികവും സംഘടിപ്പിക്കുന്നു. ജനവരി 14, 15, 16 തീയ്യതികളിലായി കോഴിക്കോട് ടൌണ്‍ ഹാളില്‍ ആണ് പരിപാടി. ഗാനാലാപന മത്സരം, സിനിമാ പ്രദര്‍ശനം, ഗാനമേള എന്നിവ മേളയോട് അനുബന്ധിച്ച് നടക്കും. പ്രേം നസീര്‍ സാംസ്‌കാരിക വേദി പുരസ്‌കാരം ഗാന രചയിതാവ് പൂവച്ചല്‍ ഖാദറിന് സമ്മാനിക്കും. പ്രേം നസീര്‍ ചിത്രങ്ങളിലെ 90 ഓളം ഗാനങ്ങള്‍ കരോക്ക വെച്ച് പാടാന്‍ പൊതു ജനങ്ങള്‍ക്കും അവസരം ഉണ്ടായിരുക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. ഗാനാലാപന മത്സരത്തിനും കരോക്കെ ഗാനങ്ങള്‍ പാടുന്നതിനും ബന്ധപെടുക: 9446391370, 8848617049