പ്രശാന്ത് ഒളവിലത്തിന്റെ വാട്ടര്‍ കളര്‍ എക്‌സിബിഷനിലൂടെ തലശ്ശേരിയിലേക്കൊരു തിരിഞ്ഞുനോട്ടം നടത്താം. തലശ്ശേരി തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഈ മാസം 25-നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. അന്നേ ദിവസം വൈകിട്ട് കെകെ മാരാര്‍ എക്‌സിബിഷന്റെ ഔപചാരികോദ്ഘാടനം നിര്‍വഹിക്കും. മെയ് 5 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക സായാഹ്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 28ന് വൈകിട്ട് കവിയൂര്‍ രാജഗോപാലന്‍ ‘ തലശ്ശേരിയും സ്വാതന്ത്ര്യസമര ചരിത്രവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 29ന് വൈകിട്ട് എഎം ദിലീപ് കുമാര്‍ ‘ തലശ്ശേരിയുടെ സംഗീത പാരമ്പര്യ’ത്തെ കുറിച്ച് സംസാരിക്കും. പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയാണ്. തിങ്കളാഴ്ച പ്രദര്‍ശനം ഉണ്ടായിരിക്കില്ല.