Homeചിത്രകലസ്വപ്‌നം വരച്ചെടുത്ത ചായക്കൂട്ടുകള്‍

സ്വപ്‌നം വരച്ചെടുത്ത ചായക്കൂട്ടുകള്‍

Published on

spot_imgspot_img

പ്രകാശന്‍ പുത്തൂര്‍/ നിധിൻ വി.എൻ

ചായക്കൂടില്‍ നിന്നും ഇറങ്ങി വന്ന നിരവധി ചിത്രങ്ങള്‍. ഏതു മീഡിയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച കലാകാരന്‍. ഒഴിഞ്ഞുകിടക്കുന്ന ക്യാന്‍വാസില്‍ സ്വപ്‌നം വരയ്ക്കാന്‍ പറഞ്ഞാല്‍ പ്രകാശന്‍ പുത്തൂരിന് തന്റെ ജീവിതം തന്നെ വരയ്ക്കാനാവും. ആര്‍ട്ടിസ്റ്റാവുക എന്ന തന്റെ സ്വപ്‌നത്തിലൂടെ മാത്രമാണയാള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നിറങ്ങളുടെ ലോകത്തിലൂടെയുള്ള തന്റെ സഞ്ചാരങ്ങളെ കുറിച്ചാണ് അദ്ദേഹം മനസ്സുതുറക്കുന്നത്‌. കേരള ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 30, 31 തിയതികളിലായി ആത്മയില്‍വെച്ച് നടക്കുന്ന പോട്രേറ്റ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

ജീവിതം പറഞ്ഞുപോകുന്ന ഒരുപാട് കഥകളുണ്ട് നമുക്കുമുന്നില്‍. അതില്‍ തന്നെ നമ്മുടെ ഇഷ്ടങ്ങളിലേക്ക് നമ്മെ ചേര്‍ത്തുപിടിച്ച ഒരുപാട് പേരുണ്ടാകും. ഈ വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് ആരായിരുന്നു കൂട്ടിക്കൊണ്ടുവന്നത്? അതോ ഒരു കുട്ടിയുടെ കൗതുകത്തോടെ സ്വയം നടന്നുത്തീര്ത്തതാണോ ഈ യാത്ര?

എന്റെ രണ്ട് ഏട്ടന്മാരും ആര്‍ട്ടിസ്റ്റുകളാണ്. എന്നുകരുതി അവരില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് വരയ്ക്കാന്‍ തുടങ്ങിയത് എന്നൊന്നും പറയാനാവില്ല. ഭയങ്കരമായി ഒരു ചിത്രവും, ചിത്രകാരനും എന്നെ സ്വാധിനിച്ചിട്ടില്ല.

പത്ത് കഴിഞ്ഞപ്പോഴാണ് ചിത്ര രചന പഠിക്കണം എന്ന് കരുതുന്നത്. മൂത്ത ഏട്ടനായ ജനാര്‍ദനനാണ് എന്നെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കൊണ്ടുചേര്‍ത്തത്. നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമല്ല വീടുകൂടി ആഗ്രഹിക്കുമ്പോഴാണ് സ്വപ്നങ്ങളിലേക്കുള്ള വഴി തുറക്കുന്നത്.

പല മീഡിയങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വരകള്‍, ആ വരകളാകട്ടെ ഒന്നിനൊന്ന് വ്യത്യസ്തവും. ഇത്തരത്തില്‍ അടിമുടി വ്യത്യസ്തമായ രചനാ രീതി ബോധപൂര്‍വ്വമായിരുന്നോ?

എന്താണ് നമ്മുടെ മുന്നിലേക്ക് വരുന്നത് അതു വരയ്ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. യാത്ര ചെയ്യുമ്പോഴൊക്കെ പെയിന്റും ബ്രഷും കൂടെ കൂട്ടും. ഒരു യാത്രയും ഒരു കാഴ്ചയും എന്നെ സംബന്ധിച്ച് വെറുതെയാവാറില്ല. ചുറ്റുമുള്ള സ്വാധീനങ്ങളാണ് എന്നെ ആര്‍ട്ടിസ്റ്റാക്കുന്നത്. ഒരു മീഡിയം മാത്രം ഉപയോഗിക്കുക എന്നത് പ്രായോഗികമല്ല. വൈവിധ്യങ്ങളായിരിക്കണം ഒരു ആര്‍ട്ടിസ്റ്റിന്റെ കൈമുതലെന്ന് വിശ്വസിക്കുന്നു. ചിലമുഖങ്ങള്‍, ലാന്റ് സ്‌കെയ്പ്, ജീവിത രീതികള്‍ എന്നിവ കാണുമ്പോള്‍ ജന്മമെടുക്കുന്ന കൗതുകങ്ങളാണ് വരകളാവുന്നത്. മീഡിയത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. ചിത്രം രൂപപ്പെട്ടുവരുന്നതിനടിസ്ഥാനമാക്കിയാണ് മെറ്റീരിയല്‍ ഉപയോഗിക്കുന്നത്. ലളിതമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ വാട്ടര്‍ കളറും, ഡെപ്തായത് ചിത്രീകരിക്കാന്‍ അക്രിലിക്കും ഉപയോഗിക്കുന്നു. ഏതെങ്കിലും ഒരു മീഡിയത്തില്‍ ഒതുങ്ങാനല്ല എല്ലാ മീഡിയങ്ങള്‍ക്കും ഫ്ലെക്‌സിബിളാവാനാണ് ശ്രമിക്കേണ്ടത്.

കേരളത്തിന് പുറത്തു നിന്ന് കേരളത്തെ കാണുന്ന ഒരു കാഴ്ചയുണ്ട്. ആ കാഴ്ചയില്‍ ഹരിതാഭമായ ഭൂപ്രകൃതിയും, ജലസ്രോതസ്സുകളും അടയാളപ്പെടാറുണ്ട്. പ്രവാസിയുടെ ഗൃഹാതുരമായ ഓര്‍മ്മകളില്‍ നിറയാറുളളത് ഇത്തരം അനുഭൂതികളാണ്. അത്തരമൊരു സ്വാധീനം സ്വന്തം ചിത്രങ്ങളുടെ രചനകളില്‍ ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ?

ശരിയാണ്! ഇത്തരം ചിത്രങ്ങള്‍ കുറച്ചധികം ഉണ്ടാകാനുള്ള സാധ്യയുണ്ട്. കുറച്ചുകാലം ഹൈസ്‌കൂള്‍ അധ്യാപകനായും പിന്നീട് അനിമേറ്ററായും, ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്തിച്ചുണ്ട്. ഒരു മുഴുവസമയ ചിത്രകാരനാകാനാവും എന്ന് തോന്നിയപ്പോഴാണ് അതെല്ലാം വിട്ട് ഇതിലേക്ക് വന്നത്. ആ സന്തോഷമാണ് ഇന്നുള്ളത്. കുട്ടികാലത്തൊന്നും അങ്ങനെ കരുതിയിരുന്നില്ല. ചിത്രങ്ങള്‍ക്ക് ആവശ്യകാരുണ്ടാവുകയും അതൊരു ഉപജീവനമാര്‍ഗ്ഗമാക്കാം എന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഈ രീതിയിലേക്ക് വന്നത്.

നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതാകും നമ്മള്‍ ചെയ്യാനാഗ്രഹിക്കുക. എന്റെ പ്രവാസത്തിന് ദീര്‍ഘകാലത്തെ ദൈര്‍ഘ്യമുണ്ടാവാറില്ല. ഇടയ്ക്കിടെ വന്ന് പോകുന്ന ഒരാളാണ് ഞാന്‍. നമ്മളാണെല്ലോ നമ്മളെ സ്‌നേഹിക്കുക. അത് ചിത്രത്തിലും കാണും. നമ്മളല്ലേ നമ്മുടെ നാടിനെ അടയാളപ്പെടുത്തേണ്ടത്. കുറച്ചൊക്കെ യാത്ര ചെയ്ത ഒരാളെന്ന നിലയില്‍ നമ്മുടെ രാജ്യത്തെ വിഭവങ്ങളോളം സമ്പന്നത മറ്റേത് രാജ്യത്തിനാണ് അവകാശപ്പെടാനുണ്ടാവുക?! അതുകൊണ്ട് നാടിനെ അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് ആ ചിത്രങ്ങള്‍. നമ്മള്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ വില തന്ന് വാങ്ങാന്‍ ആളുണ്ടാവുക എന്നതും സന്തോഷകരമായ കാര്യമാണ്.

ഫോട്ടോഗ്രഫിയെപോലെ ചിത്രങ്ങള്‍ ഒരുക്കുന്ന രീതിയുണ്ട്. അത്തരത്തില്‍ ചിത്രരചനയെ ഉപയോഗിക്കുന്ന പ്രവണതയെ എങ്ങനെ കാണുന്നു?

ഫോട്ടോ എന്നത് ഒന്നിന്റെ നൂറുശതമാനമാണ്. അതിനെയും വെല്ലുക എന്നപ്രയോഗം തന്നെ തെറ്റാണ്. ഒരു ചിത്രം കണ്ട് ഫോട്ടോപോലെ ഉണ്ട് എന്ന് പറയുന്നത് കുറച്ചിലായാണ് കാണുന്നത്. പെയിന്റിങ് ആണെന്ന് തോന്നിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കുക. ഫോട്ടാേഗ്രഫിയുടെ പരിമിതികളെ മറികടക്കാന്‍ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. റിയലിസ്റ്റ് രീതിയുണ്ട് എന്നുകരുതി റിയലിസ്റ്റിക്കാവാന്‍ ചിത്രങ്ങള്‍ക്ക് കഴിയില്ല. മാസ്റ്റേഴ്‌സിന്റെ പെയിന്റിംഗ്‌സിനെ പെയിന്റിംഗ്‌സ് ആയാണല്ലോ നാം കാണുന്നത്. റിയലിസ്റ്റിക് രീതിയില്‍ വരയ്ക്കുമ്പോഴും അത് പെയിന്റിങ്‌സ് ആണെന്ന് തോന്നിപ്പിക്കാറുണ്ട്. നമ്മളുടെ ആത്മാംശം അടങ്ങുന്നവയാണല്ലോ ഓരോ ചിത്രവും.

ഇന്ത്യന്‍ എമ്പസി ക്ഷണിച്ചുകൊണ്ടുള്ള ഒരു ചിത്രം വരച്ചിരുന്നു. പീക്കോക് എന്ന കളറ് തന്നെയുണ്ട്. എന്നാല്‍ കളറില്‍ മാറ്റം വരുത്തികൊണ്ട് പിങ്ക് നീലിമയിലാണ് ഈ ചിത്രം. ഗോള്‍ഡന്‍ സ്പോട്ടുകളെല്ലാം അതിലുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രം ഉണ്ടാക്കിയെടുക്കാന്‍ ചെറിയ ക്യാന്‍വാസാണുള്ളത്. ഒരുപാട് ചിത്രകാരന്മാരുള്ള ലോകത്ത് എന്റേത് ശ്രദ്ധിക്കപ്പെടണം എന്ന് കരുതുമ്പോള്‍ ചിത്രത്തിന്റെ വിഷയം മാത്രമല്ല പ്രയോഗരീതികൂടി പ്രധാനമാണ്. വാട്ടര്‍ കളറില്‍ ചെയ്യുന്ന ചിത്രങ്ങളൊരിക്കലും റിയലിസ്റ്റിക് ആവുകയില്ല. അത് നിറങ്ങളുമായി മെര്‍ജ്ജ് ചെയ്യപ്പെട്ട്, പരസ്പരം ഒഴുകിപരന്ന് ചിത്രത്തിന്റെ ഭാവതലത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്.

അക്രിലിക്ക് ഒരു പുതിയ മീഡിയമാണ്. ഞാനത് സ്വയം പഠിച്ചതാണ്. അപ്പോള്‍ പോലുംടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ സാധ്യമാക്കാനാണ് ശ്രമിക്കാറുള്ളത്. ചിത്രകലയെപറ്റി ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ സങ്കേതങ്ങളെപറ്റി അധികം ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടിട്ടില്ല. ചിത്രത്തിന്റെ ലേഔട്ട്, കളര്‍ അപ്ലേ ചെയ്യുന്ന രീതി, അതില്‍ വസ്തുക്കളുടെ വിന്യാസം ഇവയെകുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. ഇവയിലുള്ള സുക്ഷ്മതയാണ് ഒരു നല്ല ചിത്രം പിറവിയെടുക്കുന്നതിന് കാരണമായി തീരുന്നത്. ഏതു മീഡിയത്തിലാണോ കൗതുകം തോന്നുന്നത് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുക.

ചിത്രകലയുടെ സങ്കേതങ്ങളിലോ അത് പഠിപ്പിക്കുന്ന രീതികളിലോ മാറ്റം വരത്തണം എന്നുതോന്നിയിട്ടുണ്ടോ?

ഫൈന്‍ആര്‍ട്‌സ് സ്‌കൂള്‍ എന്നത് വിചിത്രമായ ഒന്നാണ്. ഒരിക്കലും യോജിക്കാനാവാത്തത്. ബിഎഫ്എ-യും എംഎഫ്എ-യും പഠിച്ചിറങ്ങുന്ന നിരവധിപേരുണ്ട്. സത്യത്തില്‍ എന്താണ്‌ ചിത്രകാരനെ പഠിപ്പിക്കാനാവുക? സൗന്ദര്യാത്മകവശങ്ങളും അതിന്റെ കളര്‍ അപ്ലേ ചെയ്യുന്ന രീതികളും ലേഔട്ടും മാത്രമേ പഠിപ്പിക്കാനാവൂ. സാഹിത്യം പഠിപ്പിക്കുന്ന കോളേജുകളുണ്ട്. ഞാന്‍ മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്. അതുകൊണ്ട് ഞാനൊരു സാഹിത്യകാരനാണോ? അഞ്ചുവര്‍ഷം ഫെന്‍ആര്‍ട്സില്‍ പഠിക്കുന്ന ഒരാള്‍ക്ക് എന്താണ് അവിടെ നിന്നും ലഭിക്കുന്നത്? അപ്ലെയിഡ് ആര്‍ട്ട്‌സ് പോലുള്ള രീതികളില്‍ ഓക്കെ. അല്ലാത്തവയുടെ കാര്യമാണ് ചോദിക്കുന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

(തുടരും)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...