കേളിയൊരുക്കാൻ കലയിലെ അതികായർ
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയും മോഹിനിയാട്ട നർത്തകി ശ്രീമതി മണിമേഖല മാനേജിംഗ് ട്രസ്റ്റിയുമായുള്ള, പ്രാണ അക്കാഡമി ഓഫ് പെർഫോമിംഗ് ആർട്സ് ട്രസ്റ്റ്ന്റെ ഔപചാരിക ഉദ്ഘാടനം മെയ് 30 ന്. വൈകുന്നേരം 3.30 ന് തലശ്ശേരി ജഗന്നാഥ ക്ഷേത്ര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ, കേരളത്തിലെ പ്രശസ്തരായ വാദ്യ കലാകാരന്മാർ അണിനിരക്കുന്ന കേളിയും ഉദ്ഘാടനചടങ്ങിന് മിഴിവേകും. ശ്രീ ഗോകുലം ഗോപാലൻ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് & ഫ്ലവേഴ്സ് ടിവി ചെയർമാനായ ശ്രീ ഗോകുലം ഗോപാലനാണ് അക്കാദമി ഉത്ഘാടനം ചെയ്യുന്നത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങിൽ മുഖ്യാതിഥിയാകും.
ബ്രഹ്മശ്രീ പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരി, വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ, കഥകളി ആചാര്യൻ കോട്ടക്കൽ രാജ്മോഹൻ, സോപാന സംഗീതജ്ഞൻ ശ്രീ ഏലൂർ ബിജു, ബഹറിൻ സോപാനം സ്കൂൾ ഓഫ് വാദ്യകല യുടെ ഡയറക്ടർ ശ്രീ സന്തോഷ് കൈലാസ്, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ ശ്രീ സന്തോഷ് ആലങ്കോട്, കർണാടക സംഗീതജ്ഞനും കഥകളി സംഗീതജ്ഞനുമായ കോട്ടക്കൽ ജയൻ, കലാമണ്ഡലം കഥകളി ചെണ്ട വിഭാഗം അധ്യാപകൻ കലാമണ്ഡലം അനീഷ്, ഹിന്ദുസ്ഥാനി ഗായികയും സിനിമ പിന്നണിഗായികയുമായ നിമിഷ കുറുപ്പത്ത്, ഹിന്ദുസ്ഥാനി ഫ്ലൂട്ട് ആർട്ടിസ്റ്റ് ഭദ്ര പ്രിയ, കേരളത്തിലെ സംസ്കാരിക നായകന്മാരിൽ പ്രമുഖനായ ശ്രീ കൃഷ്ണകുമാർ മാരാർ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. പിന്നാലെ, പ്രാണാ അക്കാഡമി ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ സമർപ്പണം “ശൃംഗാരവും ” (മോഹിനിയാട്ട നൃത്താവിഷ്ക്കാരം) വേദിയിൽ അരങ്ങേറും.
മണിമേഖലയും ശിഷ്യരും ചേർന്നാണ് “ശൃംഗാര”മൊരുക്കുന്നത്. കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നയിക്കുന്ന സംഗീത വാദ്യ സമന്വയമാണ് പരിപാടിയിലെ മറ്റൊരാകർഷണം. (ശാസ്ത്രീയ സംഗീത ശാഖകൾ ആയ കർണാടക സംഗീതം, സോപാനസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, കഥകളി സംഗീതവും വ്യത്യസ്തങ്ങളായ വാദ്യകലകളുടെയും സംഗമം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീത വാദ്യകലാകാരന്മാർ ഒരുമിച്ച് ഒരു വേദിയിൽ). പ്രശസ്ത കഥകളി ആചാര്യനും നടനുമായ
ശ്രീ ലാസ്യരത്നം കോട്ടക്കൽ രാജ് മോഹൻ ആശാന്റെ നേതൃത്വത്തിൽ, പൂതനാമോക്ഷം കഥയെ ആസ്പദമാക്കി, ശ്രീ വിദ്യാ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ആർട്സ് – ചെറുതാഴം അവതരിപ്പിക്കുന്ന കഥകളിയും വേദിയിൽ അരങ്ങേറും.