ഗോത്രകവിത
ബിജേഷ് ബാലൻ ബത്തേരി
പാതിരകാറ്റിലായി മണമെഴുതി
പൂനിലാ ചന്ദ്രനെ താഴെയാക്കാൻ
പൂവിരിക്കാരിക്കും നാണമായി
പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ
പെയ്യും മഴ മഴ മുടിന്നാരുനീട്ടി …
ലളിതാഗീതമേറ്റ് മൂളിയും താളിയും
ആലോലവായുവിൽ സിരസാട്ടിയും,
ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം
ലീലകളാടും ദിനവും രാവിൽ.
ആരും കൊതിക്കുമാ
പൂമൊട്ടൊന്നു കാണാൽക്കൊതി
പൂട്ടിടും വൈകാതെ വേഗസൂര്യൻ
കാണൽ മറച്ചിട്ട് ദൂരെപ്പോയി …
അന്തിനേരം അന്തിനേരം
അന്തിപൂവാം “അന്തിമുല്ലാ”…
കൂരിരുട്ടിലായി പരതിടുവാൻ
മാനത്തെ കൈക്കരുത്തോർത്തു കോർക്കും,
വെണ്ണനിറമയം രാജ്ഞിയെ കാണുവാൻ
ഞാനും മല്ലികാപ്പൂ കൊയ്തുവെച്ചു.
നെറ്റിത്തടത്തിലെ സിന്ദൂര പൂമുഖം
കണ്ടു ഞാൻ അമ്മയ്ക്ക് കാടാക്കി
പുള്ളിമാൻ തുള്ളുന്നപ്പോലത്തെ
പുത്രനെക്കണ്ട് അമ്മയും
മാനറിയുന്ന കാടായി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല