Play it Again, Sam

0
159

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Play it Again, Sam
Director: Herbert Ross
Year: 1972
Language: English

സിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും സ്വന്തം വ്യക്തിത്വത്തെ താരതമ്യം ചെയ്ത് നിരാശപ്പെടുന്നൊരാള്‍. അത്തരത്തില്‍ കസാബ്ലാങ്ക കണ്ടുകഴിഞ്ഞ് തനിക്കൊരിക്കലും റിക്കിനെപ്പോലെ (കസാബ്ലാങ്കയിലെ നായകന്‍) ഒരു വ്യക്തിയാവാന്‍ കഴിയില്ലല്ലോ എന്ന ദുഖത്തോടെ കൊട്ടകയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ് അലന്‍. അലന്റെ വിവാഹം ഈയിടെ ഒരു വിവാഹമോചനത്തില്‍ കലാശിച്ചതാണ്. വിഷാദരോഗിയും ആന്‍ക്‌സൈറ്റി ഡിസോഡര്‍ രോഗിയുമായ അലന് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതൊക്കെ തന്നെയായിരുന്നു നാന്‍സിയുമായുള്ള അയാളുടെ വിവാഹമോചനത്തിന്റെ കാരണവും. ഏതായാലും ഭാഗ്യമെന്ന് പറയട്ടെ, ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ അലനുണ്ട്. ഡിക്കും ലിന്റയും. ഇരുവരും ദമ്പതിമാരാണ്. വളരെ തിരക്കുള്ള ബിസിനസുകാരനായതിനാല്‍ കുടുംബകാര്യങ്ങളിലൊന്നും ഈയിടെ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ലിന്‍യോടും സുഹൃത്ത് അലനോടും വളരെയധികം സ്‌നേഹമുണ്ട് ഡിക്കിന്. അങ്ങനെ അവരിരുവരും ചേര്‍ന്ന് അലന് ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ മുഴുകുകയാണ്. പക്ഷേ അലന്റെ സ്വഭാവ സവിശേഷതകള്‍ കാരണം ഓരോ ഡേറ്റും ഓരോ ദുരന്തമായി അവസാനിക്കുന്നു. ഈ ശ്രമങ്ങള്‍ മറ്റുചില അപ്രതീക്ഷീത കോണ്‍ഫ്‌ളിക്റ്റുകളില്‍ സിനിമയെ കൊണ്ടെത്തിക്കുന്നു. വുഡി അലന്‍ തന്നെ തിരക്കഥയെഴുതിയ സിനിമയില്‍ അദ്ദേഹത്തിന്റെ മറ്റുസിനിമകളിലും ഉള്ള ആന്‍ക്ഷ്യസ് പേഴ്‌സോണ തന്നെയാണ് പ്രധാന ആകര്‍ഷണം. കസാബ്ലാങ്കയുമായി വളരെയധികം ബന്ധമുള്ള ഈ സിനിമയുടെ പേരും അതില്‍ നിന്നുമുള്ള അവലംബമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here