ഫോട്ടോ സ്റ്റോറി
ഡോ. ഹന്ന മൊയ്തീൻ
“ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് രക്ഷനേടാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് സംഗീതമാണ്. രണ്ടാമത്തേത് പൂച്ചകളും.”
പറഞ്ഞത് ഞാനല്ല. ബഹുവിഷയപണ്ഡിതനായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ വാക്കുകളാണിത്.
ശരിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. വിരസത നിറഞ്ഞ ദിവസങ്ങളിലേതോ ഒന്നിലാണ് ഈ മർജാരകുടുംബമെന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദേഹത്തൊരു മുറിവുമായി ഒരു പൂച്ചക്കുഞ്ഞെന്റെ ജനലിനപ്പുറം പ്രത്യക്ഷപ്പെട്ടത് തുടങ്ങി, ഏറ്റവും ഭീകരമായി എന്നെ നേരിട്ട തള്ളപ്പൂച്ചയുടെ കണ്ണിലെ ഭാവമിപ്പോൾ പ്രതീക്ഷയുടെയോ പേടിയുടെയോ എന്ന് തിരിച്ചറിയാനാവാത്ത വിധം മാറിയിട്ടുണ്ട്. എന്നും ജനലിനരികിൽ എന്നെ കാത്തുനിൽക്കുന്ന ഇവരിലേക്ക് അതെ കൗതുകത്താലാണ് ക്യാമറക്കണ്ണുകളും തിരിച്ചുവെച്ചത്. പകർത്തിയതിനേക്കാൾ മനോഹരമാണ് അവരുടെ പകർത്തിയെടുക്കാനാവാതെപോയ “അമ്മയും മക്കളും” നിമിഷങ്ങളെല്ലാം. പ്രവാസത്തിന്റെ വരണ്ട വിരസതയുടെ കണ്ണിയറുക്കാൻ എന്നെയിപ്പോൾ സഹായിക്കുന്നത് ഈ പൂച്ചകുടുംബമാണ്. പൂച്ചയെന്ന വാക്ക് പോലും വിറയലോടെ മാത്രം കേട്ടിരുന്ന ഒരു പൂച്ചപ്പേടിക്കാരി പകർത്തിയ ചിത്രങ്ങൾ.
ലൊക്കേഷൻ: ഹിലാൽ, ദോഹ, ഖത്തർ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല