ഫോട്ടോ സ്റ്റോറി
അനീഷ് മുത്തേരി
പ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ പലതും എന്ന തിരിച്ചറിവ് ഇത്തരം സൃഷ്ടികളിലേക്ക് എന്നെ കൂടുതലടുപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയും ക്ഷണിക ഭാവവും വിനിമയം ചെയ്യുന്നവയാണ് ഈ കലാസൃഷ്ടികൾ. ഒപ്പം, ജീവിതത്തിന്റെ നിരർത്ഥകതയും അനിശ്ചിതാവസ്ഥയും ഇവ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. അടുത്ത നിമിഷം എന്നെന്നേക്കുമായി അവസാനിച്ചു പോയേക്കാവുന്നതോ അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചയിലേക്ക് പറിച്ച് നടപ്പെടാവുന്നതോ ആയ ഒന്നാണ് ജീവിതം എന്ന യാഥാർത്ഥ്യ ബോധവും ഈ സൃഷ്ടികൾ എനിക്ക് പകർന്നു നൽകുന്നു. ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ഭാവങ്ങളും ഈ ഭൂമിയിലാണ് വേരുകൾ ആഴ്ത്തുന്നത്. അതുകൊണ്ടുതന്നെ ഭൂമിക്ക് മാതൃത്വത്തിന്റെ മഹനീയത കൂടി പകർന്നു നൽകാൻ ഈ ചിത്രങ്ങൾക്ക് സാധിക്കും എന്ന് ഞാൻ കരുതുന്നു.
——————————–
അനീഷ് മുത്തേരി . കോഴിക്കോട് ജില്ലയിലെ മുക്കം, മുത്തേരി സ്വദേശി. കക്കോവ് P.M.S.A.P.T.H.S.S ൽ അധ്യാപകനായി ജോലിചെയ്തുവരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????????????????????????
അതിമനോഹരം…
Mashe poli anikk athilum appuram onnum parayanillla ❣️❣️❣️❤️
Beautiful pics
Great effort…
Beautiful
Nice ????
????????????????
Fantastic മാഷെ…… ❤❤❤❤