ഫോട്ടോ സ്റ്റോറീസ്
പ്രതാപ് ജോസഫ്
“It is an illusion that photos are made with the camera… they are made with the eye, heart, and head.”
-Henri Cartier-Bresson
ഫോട്ടോഗ്രാഫി പുറത്തുള്ളതിനെ പകർത്തുന്ന കലയാണ് എന്നാണ് പരക്കെയുള്ള വിശ്വാസമെങ്കിലും മറ്റേത് കലയും പോലെ അത് അകത്തുള്ളതിന്റെ ആവിഷ്കാരമാണ്. പുറമേയുള്ളതൊക്കെയും ഒരു കണ്ണാടിപോലെ അകത്തുള്ളയാളെ കാണിച്ചുതരുന്നു. വൈകുന്നേരത്തെ ഏകാന്തമായ നടത്തങ്ങൾ സമ്മാനിച്ചവയാണ് ഈ ഇലച്ചിത്രങ്ങളൊക്കെയും. കല പോലെ നടത്തവും ഒരേ സമയം അകത്തേക്കും പുറത്തേക്കുമാണ്. അകത്തുള്ളയാളാണ് നടത്തത്തിന്റെ താളവും ലയവും തീരുമാനിക്കുന്നത്. ചതഞ്ഞരഞ്ഞ ഇലകളെക്കാൾ മാനുഷ്യാവസ്ഥയെ പ്രതിനിധീകരിക്കാൻ ഏത് രൂപകമാണ് നമ്മുടെ മുന്നിലുള്ളത്. പക്ഷേ ഇലകൾ അത് മാത്രമല്ല, ചിലപ്പോൾ പ്രണയ ചിഹ്നമായും ( തകർന്ന ഒരു പ്രണയിയെ സങ്കല്പിച്ചു നോക്കൂ) ചിലപ്പോൾ പ്രപഞ്ചത്തിന്റെ തന്നെ ഹൃദയമായും അത് മാറുന്നു. വെറുതെ നടക്കുമ്പോൾ ആളുകൾ പറിച്ചെറിയുന്ന പുൽനാമ്പുകളാവട്ടെ രണ്ടുവണ്ടി കയറിയിറങ്ങുമ്പോഴേക്കും നമ്പൂതിരി ചിത്രങ്ങളായി പരിണമിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിക്ക് നന്ദി അല്ലെങ്കിൽ ഇതിൽ പല ഫോട്ടോഗ്രാഫുകളും സംഭവിക്കില്ലായിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
വേറിട്ട ഇലകൾ????????????
❤️
❤️