ഫോട്ടോസ്റ്റോറി
പ്രതാപ് ജോസഫ്
വൈകുന്നേരങ്ങളിൽ സൈക്കിളെടുത്ത് പുറത്തേക്കിറങ്ങുക എന്നതായിരുന്നു ലോക്ഡൗൺ ദിനങ്ങളിലെ പ്രധാന ആനന്ദം. വീടിന്റെ ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ഒന്ന് കറങ്ങി തിരിച്ചുവരും. വഴികളിൽ മനുഷ്യന്റെയും വാഹനങ്ങളുടെയും സാന്നിധ്യം കുറഞ്ഞപ്പോൾ ചെറുജീവികൾ സ്വൈരവിഹാരം നടത്തി. ട്രാഫിക് ബ്ലോക്കുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഒരു തേരട്ടയ്ക്ക് കടന്നുപോകാൻ വേണ്ടി സൈക്കിൾ നിർത്തിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. എത്രയോ പ്രാവശ്യം ചെറുജീവികളുടെ മുകളിൽ കൂടി സൈക്കിൾ ഓടിച്ചുപോകേണ്ടിയും വന്നിട്ടുണ്ട്. പച്ചപ്പിന്റെ പടർന്നുകയറ്റമായിരുന്നു മറ്റൊന്ന്. മനുഷ്യൻ ഉന്മാദത്തോടെ വിഹരിച്ചിരുന്ന പലയിടങ്ങളിലും വള്ളികൾ നൃത്തം ചെയ്തുകൊണ്ട് വിഹരിച്ചു. ഒരു പക്ഷെ ഈ ഫോട്ടോകളിലൂടെ സഞ്ചരിച്ചപ്പോൾ ഞാനും അനുഭവിച്ചത് ആ വളളികളുടെ അതേ ഉന്മാദം തന്നെയായിരിക്കണം. ലോക്ഡൗൺ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസിലെ ചിത്രങ്ങളെല്ലാം കഴിഞ്ഞ ഒന്നുരണ്ടുമാസങ്ങൾക്കിടയിലെ സൈക്കിൾ യാത്രകളിൽ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയവയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.