പ്രതാപ് ജോസഫ്
ഒച്ചിഴയുന്നപോലെ എന്ന ഒച്ചവാക്കായിരിക്കണം ഒരു കൊച്ചിനെ ആദ്യമായി ഒച്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഒച്ചും ഒച്ചയും തമ്മിൽ ഭാഷയിലല്ലാതെ മറ്റൊരു ബന്ധവുമില്ല. പറഞ്ഞുവരുന്നത് ഒച്ചുകളെയും ഫോട്ടോകളെയും കുറിച്ചാണ്. സിനിമ ശബ്ദവും ദൃശ്യവുമാണെങ്കിൽ ഫോട്ടോഗ്രഫി ദൃശ്യം മാത്രമാണ്. ഫ്രയിമിലില്ലാത്ത ശബ്ദത്തെ അനുഭവിപ്പിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു ഫോട്ടോഗ്രാഫറുടെ വിജയങ്ങളിൽ ഒന്ന്.
ധ്യാനിക്കാനിരുന്ന ഒരു ഗുരു ഒരു ഒച്ചിഴയുന്ന ഒച്ചകേട്ടതായി ഒരു സെൻ കഥയുണ്ട്.
ഫോട്ടോഗ്രാഫർക്ക് കാണുന്ന എന്തും പകർത്താം. പക്ഷേ, ചില സംഗതികളെ വിടാതെ പിന്തുടരുമ്പോൾ കാഴ്ചയ്ക്കപ്പുറത്തേക്ക് പോകാൻ കഴിയുന്നു. ‘ഒരു കുമ്പളവള്ളിയുമൊത്തുള്ള എന്റെ ജീവിത’ വും ‘മതിലുകളു’മൊക്ക അങ്ങനെ സംഭവിച്ച ഫോട്ടോഗ്രഫി സീരീസുകളായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒച്ചുകൾ എന്നെ അതുപോലെ കൂട്ടിക്കൊണ്ടുപോകുന്നു. ഒച്ചയില്ലാതെ മറ്റൊരുലോകം കാണിച്ചുതരാം എന്നു പറയുന്നു. സത്യത്തിൽ ജീവിതത്തിലൂടെ ഇത്ര കരുതലോടെ സഞ്ചരിക്കുന്നവർ ഒച്ചുകളല്ലാതെ മറ്റാരാണ്.
പ്രതാപ് ജോസഫ്
ഫോട്ടോഗ്രാഫർ, സിനിമാട്ടോഗ്രാഫർ, ഡയറക്ടർ
ഒരു പത്രപ്രവർത്തകനായിരുന്ന പ്രതാപ് ജോസഫ്, ഇന്ന് പ്രഗൽഭനായ ഒരു ഫോട്ടോഗ്രാഫറും സിനിമാട്ടോഗ്രാഫറും സംവിധായകനുമാണ്. 2010 മുതൽ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു.
സംവിധാനം ചെയ്ത സിനിമകൾ
കുറ്റിപ്പുറം പാലം – 2014
അവൾക്കൊപ്പം – 2016
രണ്ടുപേർ ചുന്പിക്കുന്പോൾ 2017
സിനിമാട്ടോഗ്രാഫി ചെയ്ത സിനിമകൾ
CR No. 89 (മലയാളം , സംവിധാനം- സുദേവൻ – കേരള സർക്കാറിൻറെ 2013 ലെ മികച്ച മലയാളം സിനിമക്കുള്ള പുരസ്കാരം )
ശവം (മലയാളം , സംവിധാനം – ഡോൺ പാലത്തറ – ബർനി ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം )
എലി എലി ലാമ സബച്ച്താനി ( മറാത്തി , സംവിധാനം – ജിജു ആൻറണി MIAMI 2017 ൽ ഓഫിഷ്യൽ സെലക്ഷൻ )
സെക്സി ദുർഗ ( മലയാളം , സംവിധാനം – സനൽ കുമാർ ശശിധരൻ – Hivos Tiger 2017 ( International Film Festival Rotterdam))
അകത്തോ പുറത്തോ (മലയാളം , സംവിധാനം- സുദേവൻ – 2017)
ഉന്മാദിയുടെ മരണം ( മലയാളം ,സംവിധാനം – സനൽകുമാർ ശശിധരൻ- 2018)
ഷോർട്ട് ഫിലിമുകൾ
ഫ്രെയിം 2006
കാണുന്നുണ്ടോ.. 2011
52 സെക്കൻറ്സ് 2016
അവാർഡുകൾ
ടർക്കോവ്സ്ക്കി (Zekarlo) ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, റഷ്യ 2017
ബെസ്റ്റ് സിനിമാട്ടോഗ്രാഫർ ( ചിത്രം – സെക്സിദുർഗ – മലയാളം , സംവിധാനം – സനൽകുമാർ ശശിധരൻ)
ബെസ്റ്റ് സിനിമാട്ടോഗ്രാഫർക്കുള്ള പി.ജെ ആൻറണി അവാർഡ്
(ഡോക്കുമെന്ററി – Womenses , സംവിധാനം ഉണ്ണിക്കൃഷ്ണൻ ആവള)
കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രാഫിക്കുള്ള 2013 ലെ ഫെലോഷിപ്പ്
വിലാസം
വിമതം , പള്ളിക്കൽ പോസ്റ്റ് , തെക്കുംപുറം, കേരള 673634 , ഫോൺ : 9895286711, ഇമെയിൽ: prathapthannikkal@gmail.com
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827