കോഴിക്കോട്: ആധുനിക ലോകത്തും ഗുഹാവാസികളായി കഴിയുന്ന ചോലനായ്ക്കരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം. ലളിതകലാ അക്കാദമിയില്‍ ‘ചോലനായ്കര്‍’ എന്ന പേരിലാണ് പ്രദര്‍ശനം നടത്തുന്നത്.
അഞ്ച് വര്‍ഷത്തോളം നീണ്ട പ്രയത്‌നംകൊണ്ട് പകര്‍ത്തിയ മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ചോലനായ്ക്കരുടെ സാമൂഹിക പിന്നാക്കാവസ്ഥയും കാടിന്റെ വശ്യതയുമെല്ലാം ചിത്രത്തിലുണ്ട്.
ചോലനായ്ക്കര്‍ സമൂഹത്തിലെ നാല് യുവാക്കള്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം 16-ന് സമാപിക്കും.