പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് മണ്ഡലത്തിലെ 6 വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ചിത്രരചനാ മത്സരം (വാട്ടർ കളറിംഗ്) സംഘടിപ്പിക്കുന്നു. പേരാമ്പ്ര ഹയർസെക്കണ്ടറി സ്ക്കൂളിൽ വെച്ച് ഏപ്രിൽ 3 ന് രാവിലെ 10 മണിക്ക് മത്സരം പ്രശസ്ത ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്യും.
താൽപര്യമുള്ളവർ ബന്ധപ്പെടുക: 9846457650, 9744001934