പുസ്തകങ്ങൾ അലങ്കാരമല്ല, വിമോചന പ്രക്രിയയുടെ ആയുധം : യു.കെ കുമാരൻ

0
602

പുസ്തകങ്ങൾ അലങ്കാരമല്ല മനുഷ്യന്റെ വിമോചന പ്രക്രിയയുടെ ആയുധമാണെന്ന് പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ്‌ ജേതാവുമായ യു.കെ കുമാരൻ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങൾ നമ്മിൽ സമാലോചനകൾക്ക്‌ വഴിയൊരുക്കുന്ന വിശാലമായ ഇടമാണ്. സർഗാത്മകമായ സാന്നിദ്ധ്യത്തെ സമൂഹത്തിൽ എത്രത്തോളം സക്രിയമാക്കാൻ കഴിയും എന്നത്‌ ഓരോ വ്യക്തിയും ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്‌. തലച്ചോറുകൾ പട്ടിണിയിലായ ഈ കാലത്ത്‌ ഇങ്ങനെയുള്ള പുസ്തകോത്സവങ്ങൾ കാലത്തിനാവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കേരള തൊഴിൽ എക്സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

പേരാമ്പ്ര ടാക്സി സ്റ്റാന്റ്‌ പരിസരത്താണ് പുസ്തകോത്സവം നടക്കുന്നത്‌. വിവിധ പ്രസാധകരുടെ സ്റ്റാളുകൾ പുസ്തകോത്സവത്തിൽ പ്രവർത്തിക്കുന്നു. ഏപ്രിൽ 5 മുതൽ 12 വരെയാണ് പുസ്തകോത്സവം നടക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here