മലമുഴക്കി. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ഏപ്രില്‍ 4 ന് തുടങ്ങിയ ഫോട്ടോ പ്രദര്‍ശനത്തിന്‍റെ പേരാണ്. എട്ട് യുവാക്കളാണ് അവരുടെ ലെന്‍സുകളില്‍ പതിഞ്ഞ ഫ്രൈമുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കാടിന്‍റെ വശ്യത അതിന്‍റെ തനിമ ഒട്ടും ചോരാതെ തന്നെ പകര്‍ത്തിയിട്ടുണ്ട് എട്ട് പേരും.
പശ്ചിമ ഘട്ട സംരക്ഷണം പാടി മടുത്ത മുദ്രാവാക്യമാണ്. മരം സംരക്ഷിക്കാന്‍ എല്ലാരും ഉണ്ട്. ജൂണ്‍ അഞ്ചിന് കഴിഞ്ഞ വര്‍ഷം കുഴിച്ച അതേ കുഴിയില്‍ മരം നടാനും ആളുണ്ട്. പക്ഷെ, പ്രകൃതിയില്‍ വന്യ ജീവികള്‍ക്കും അവരുടെ ആവാസവ്യവസ്ഥക്കും അതിന്റെതായ സ്ഥാനമുണ്ട്. ആ മുഴുവന്‍ ഭൂമിശാസ്ത്രത്തെയാണ് സംരക്ഷിക്കേണ്ടത്. അവയെ പരിചയപെടുത്തുകയാണ് പ്രദര്‍ശനത്തിലൂടെ ഇവര്‍ ചെയ്യുന്നത്.
‘യംഗ് നാച്ചുറലിസ്റ്റ് കേരള’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സലീഷ് കുമാര്‍, സഞ്ജയ്, അഭിജിത്ത് ബാബു, മനോജ് പി എം, ഐശ്വര്യ കെ വി, യദു മോന്‍, ബെര്‍നാഡ് എം തമ്പാന്‍ എന്നിവരുടെയാണ് ചിത്രങ്ങള്‍. പ്രദര്‍ശനം ഞായറാഴ്ച്ച വരെ തുടരും.
good effort…keep on…all success