കാഴ്ച്ചകൾക്കൊപ്പം കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണം സിനിമ : പ്രിയനന്ദനൻ

0
451

സിനിമകൾ കാഴ്ച്ചകൾ നവീകരിക്കുമ്പോൾ തന്നെ കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണമെന്ന് സംവിധായകൻ പ്രിയനന്ദൻ. പ്രതിരോധത്തിന്റേ ഏറ്റവും മികച്ച കലാരൂപമാണ് സിനിമകൾ. സിനിമ മേഖലയിൽ കമ്പോളവൽക്കരണം കാരണം നല്ല സിനിമകൾക്ക്‌ തിയേറ്റർ പോലും നിഷേധിക്കുന്ന അനുഭവമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജീവൻ മേപ്പയ്യൂർ, കെ.ടി.ബി കൽപത്തൂർ, അഡ്വ കെ.പ്രമോദ്‌, മുനീർ എരവത്ത്‌ എന്നിവർ സംസാരിച്ചു.

പേരാമ്പ്ര കേന്ദ്രീകരിച്ചുള്ള ധമനി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രോത്സവം നടത്തുന്നത്‌. പേരാമ്പ്ര റീജ്യണൽ കോ ഓപ്പറേറ്റീവ്‌ ബേങ്ക്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയിൽ ഇന്ന് പ്രദർശനം നടക്കുന്ന ചിത്രങ്ങൾ നിർമ്മാല്യം, യംഗ്‌ കാറൽ മാർ ക്സ്‌, മാൻഹോൾ, ബെല്ലാഡ്സ്‌ ഓഫ്‌ നരയാമ, പാഠം ഒന്ന് ഒരു വിലാപം എന്നിവയാണ്. മേളയുടെ അവസാന ദിവസമായ മാർച്ച്‌ 30 ന് ഹൃസ്വചിത്ര പ്രദർശന മത്സരവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here