പയ്യന്നൂരില്‍ 7-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുങ്ങുന്നു

0
295

പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം പയ്യന്നൂരിന്റെ നേതൃത്വത്തില്‍ 7-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. സംവിധായകരായ സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്ന് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 25ന് വൈകിട്ട് 4 മണിയ്ക്ക് നിര്‍വഹിക്കും. ജനുവരി 24ന് ആരംഭിക്കുന്ന ഫിലിം ഫെസ്റ്റില്‍ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച 20ഓളം സിനിമകള്‍ മലയാളം സബ്‌ടൈറ്റിലോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി 27ന് ഫെസ്റ്റ് സമാപിക്കും.

ഡെലിഗേറ്റ് രജിസ്‌ട്രേഷന് : 9446168067, 9947751054, 9447783560

LEAVE A REPLY

Please enter your comment!
Please enter your name here